പാസ്റ്ററുടെ കൊലപാതകം : ദുർഗ് - ഭിലായ് ജില്ലകളിലെ പ്രതിഷേധ സമരം
മാർച്ച് 17 ന്, ഹോളി ആഘോഷത്തിന്റെ തലേ ദിവസം മുഖംമൂടി ധരിച്ചെത്തിയ 6 ഓളം പേർ മൂർച്ചയേറിയ മാരകയുധങ്ങളുമായി പാസ്റ്റർ യലാം ശങ്കറിന്റെ ഭവനത്തിലേക്ക് അതിക്രമിച്ചു കയറുകയും
മാർച്ച് 17 ന്, ഹോളി ആഘോഷത്തിന്റെ തലേ ദിവസം മുഖംമൂടി ധരിച്ചെത്തിയ 6 ഓളം പേർ മൂർച്ചയേറിയ മാരകയുധങ്ങളുമായി പാസ്റ്റർ യലാം ശങ്കറിന്റെ ഭവനത്തിലേക്ക് അതിക്രമിച്ചു കയറുകയും ദൈവദാസനെ അതി ദാരുണമായി ആക്രമിക്കുകയും ചെയ്തു. അക്രമികൾ തോക്ക് വായിൽ വെച്ച് രണ്ട് തവണ വെടിയുതിർത്തു. രക്തം വാർന്ന് അദ്ദേഹം തൽക്ഷണം മരിച്ചു. അക്രമികൾ മരണം സ്ഥിരീകരിക്കാൻ മൃതദേഹത്തിൽ പലതവണ ചവിട്ടി.
അടുത്ത ദിവസം ഗ്രാമത്തിന്റെ വിവിധ ഇടങ്ങളിൽ പാസ്റ്റർ യാലം ശങ്കറിന്റെ കൊലപാതകത്തിന് ഉത്തരവാദികൾ നക്സലൈറ്റുകളാണെന്ന് പതിപ്പിച്ച ബാനറുകൾ പ്രത്യക്ഷമായി. എന്നാൽ ഛത്തീസ്ഗഢിൽ ഉടനീളമുള്ള വിശ്വാസി സമൂഹം നക്സലൈറ്റുകൾ ഇത് ചെയ്തതായി വിശ്വസിക്കുന്നില്ല. പ്രദേശത്തെ ക്രിസ്ത്യൻ വിരുദ്ധരാണ് ഇത് ചെയ്യുന്നതെന്ന് അവർ പറയുന്നു
തുടർന്നാണ് ഭിലായ്- ദുർഗ് ജില്ലയിലെ ജോയിന്റ് ക്രിസ്ത്യൻ ഫോറത്തിലെ മുതിർന്ന സഭാ ശുശ്രൂഷകരുടെ നേതൃത്വത്തിൽ പെന്തകോസ്ത് യുവാക്കൾ ജില്ലാ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും ഹർജി സമർപ്പിക്കയും ചെയ്തത്. കളക്ടർ സംസ്ഥാന ഗവർണർ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ, ആഭ്യന്തര മന്ത്രി, മുഖ്യമന്ത്രി, യുഎൻഒ പ്രധിനിധി തുടങ്ങിയവർക്ക് കൈമാറും.
പ്രതിഷേധ മാർച്ചിൽ യുവാക്കൾ കൊലയാളികളുടെ കോലം കത്തിച്ചു. നിരവധി മാധ്യമ പ്രവർത്തകർ മുതിർന്ന സഭാ ശുശ്രൂഷകരെ അഭിമുഖം നടത്തുകയും അവർ അവരെ അഭിസംബോധന ചെയ്യുകയും ചെയ്തു. പ്രതിഷേധ മാർച്ചിന്റെ സമാപനത്തിൽ പാസ്റ്റർ യാലം ശങ്കറിനു ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. പാസ്റ്റർമാരായ സഭാ ശുശ്രൂഷകർ പി. വിജയ് ദാസ് , ജോസ്മോൻ , വിനോദ് ആചാരി , ഒബൈദ് ദാസ്, രൂപേഷ് ഡാനിയേൽ , ജോബെൻസൺ, കൃഷ്ണ യാദവ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.