പെന്തെക്കോസത് മിഷൻ എറണാകുളം സുവിശേഷ റാലി നടത്തി; കൺവെൻഷൻ ഡിസം.1 മുതൽ

Nov 29, 2022 - 15:40
 0
പെന്തെക്കോസത് മിഷൻ എറണാകുളം സുവിശേഷ റാലി നടത്തി; കൺവെൻഷൻ ഡിസം.1 മുതൽ

ദി പെന്തെക്കോസ്ത് മിഷൻ എറണാകുളം സെന്റർ കൺവൻഷന് മുന്നോടിയായി എരമല്ലൂർ കൺവൻഷൻ ഗ്രൗണ്ടിൽ നിന്ന്  നൂറുകണക്കിന് ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്ത സുവിശേഷവിളംബര റാലിയും പരസ്യയോഗവും നടത്തി.

സഭയുടെ വാർഷിക കൺവൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും ഡിസംബർ 1 വ്യാഴം മുതൽ 4 ഞായർ വരെ എരമല്ലൂർ (NH 47 ന് സമീപം) റ്റി .പി .എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. സഭയുടെ 2023 ലെ കൺവൻഷനുകളുടെ തുടക്കം കുറിക്കുന്നതും പുതിയ ഗാനങ്ങൾ രചിച്ച് സിഡികൾ പുറത്തിറക്കുന്നതും ഈ കൺവെൻഷനിലൂടെയാണ്.

ദിവസവും രാവിലെ 7ന് വേദപഠനം, 9.30 ന് പൊതുയോഗം, ഉച്ചയക്ക് മൂന്നിന് കാത്തിരിപ്പ് യോഗം , രാത്രി 10 ന് പ്രത്യേക പ്രാർഥന ,ശനിയാഴ്ച ഉച്ചയക്ക് മൂന്നിന് യുവജന സമ്മേളനം , ദിവസവും വൈകിട്ട് 5.45 നു സംഗീത ശ്രുശ്രൂഷ ,സുവിശേഷ പ്രസംഗം , രോഗശാന്തി പ്രാർഥനഎന്നിവ ഉണ്ടായിരിക്കും. സഭയുടെ പ്രധാന ശുശ്രൂഷകർ ദൈവവചനം പ്രസംഗിക്കും.

Also Read: റ്റി.പി.എം സഭയുടെ 2023 ലെ സെന്റർ കൺവൻഷൻ കലണ്ടർ പ്രസിദ്ധീകരിച്ചു

പുതിയ കൺവൻഷൻ ഗാനങ്ങൾ മിഷൻ പ്രവർത്തകർ ആലപിക്കും. ഇന്ത്യയുടെ വിവിധയിടങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9ന് എറണാകുളം സെന്റർ സഭയുടെ കീഴിലുള്ള 27 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും. സെന്റർ പാസ്റ്റർ സണ്ണി ജെയിംസും സഹ ശുശ്രൂഷകരും കൺവൻഷന് നേതൃത്വം നൽകും.