ഫിലദെൽഫ്യാ ദൈവ സഭാ അഖിലേന്ത്യാ ശുശ്രൂഷക സമ്മേളനം

Nov 6, 2024 - 17:14
 0

ഫിലദെൽഫ്യാ ചർച്ച് ഓഫ് ഗോഡ് അഖിലേന്ത്യ ശുശ്രൂഷക സമ്മേളനം 2024 നവംബർ 14 വ്യാഴം മുതൽ 17 ഞായർ വരെ മഞ്ഞാടിയിലുള്ള ഡോ. ജോസഫ് മാർത്തോമാ ക്യാമ്പ് സെന്ററിൽ വെച്ച് നടത്തപ്പെടും. 14 വ്യാഴാഴ്ച്ച രാവിലെ 9.30 ന് സെക്രട്ടറി പാ. വി ജി ഈശോയുടെ അദ്ധ്യക്ഷതയിൽ ഫിലദെൽഫ്യാ ദൈവ സഭാ ഇന്റർ നാഷണൽ പ്രസിഡന്റ്‌ റവ. എൻ. എ. ഫിലിപ്പ് സമ്മേളനം ഉദ്ഘാടനം നിർവഹിക്കും. പ്രസ്തുത സമ്മേളനത്തിൽ റവ. എൻ. എ ഫിലിപ്പ്,  പാസ്റ്റർ വർഗീസ് ബേബി,  പാസ്റ്റർ എബി എബ്രഹാം, പാസ്റ്റർ ഫെയ്ത് ബ്ലെസ്സൺ എന്നിവരും സഭയിലെ മറ്റു സീനിയർ ശുശ്രൂഷകന്മാരും വിവിധ സെക്ഷനുകളിൽ വചനം സംസാരിക്കും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഉള്ള ശുശ്രൂഷകന്മാർ ഈ സമ്മേളനത്തിൽ സംബന്ധിക്കും. സമ്മേളനത്തോടൊപ്പം ബൈബിൾ സ്കൂളിന്റെ ഗ്രാഡ്ജുവേഷൻ സർവസും നടത്തപ്പെടും. ഞായറാഴ്ച ഉച്ചക്ക് പൊതു സഭായോഗത്തോടെ ഈ സമ്മേളനം സമാപിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0