യേശുവിൻ തൃപ്പാദത്തിൽ, പ്രാർത്ഥനകളുമായ് സംഗമിക്കുന്നു. 17 ന് രാത്രി 8.30 ന്

Dec 14, 2022 - 19:02
 0
യേശുവിൻ തൃപ്പാദത്തിൽ, പ്രാർത്ഥനകളുമായ് സംഗമിക്കുന്നു. 17 ന് രാത്രി 8.30 ന്

യേശുവിൻ തൃപ്പാദത്തിൽ എന്ന പ്രാർത്ഥനാ കൂട്ടാഴ്മ ടെആഭിമുഖ്യത്തിൽ പതിനെട്ടാമത് പ്രാർത്ഥനാ സംഗമം 17 ന് ശനിയാഴ്ച  ഇന്ത്യൻ സമയം  രാത്രി  8.30ന് നടക്കും.
അതിരുകളില്ലാത്ത ദൈവസ്‌നേഹം അതിർ വരമ്പുകളില്ലാതെ ദൈവവചനത്തിലൂടെ  ഏവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ”യേശുവിൻ തൃപ്പാദത്തിൽ” പതിനെട്ടാമത്  “പ്രാർത്ഥനാസംഗമമാണ് 17 ന് ശനിയാഴ്ച  ഇന്ത്യൻ സമയം  രാത്രി  8.30-ന് ഓൺലൈനിൽ നടക്കുന്നത്. പാസ്റ്റർ റോജി ഇലന്തൂർ മുഖ്യസന്ദേശം നൽകും.


കൂടാതെ അനുഗ്രഹീതരായ ദൈവദാസൻമാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. കോവിഡിന്റെ പിടിയിൽ ലോകം അമർന്നപ്പോൾ അനേകരുടെ ജീവനും ഉപജീവനോപാധികളും നഷ്ടമായപ്പോൾ, സ്വസ്ഥത നഷ്ടപ്പെട്ട ജീവിതങ്ങൾക്ക് നിസ്തുല സമാധാനത്തിന്റെ ഉറവിടവും,  സമാധാനപ്രഭുവുമായ യേശുക്രിസ്തുവിനെ, ഏതെങ്കിലുമൊരു സഭാ വിഭാഗത്തിന്റെയോ സംഘടനയുടെയോ അതിർവരമ്പുകളില്ലാതെ  പരിചയപ്പെടുത്തുവാനായി ലോകത്തിന്റെ വിവിധ കോണുകളിൽ ഉപജീവനാർത്ഥം പാർക്കുന്ന ചില സഹോദരങ്ങൾ ഒരുമിച്ച് ചേർന്ന് തുടക്കമിട്ട കൂട്ടായ്മയാണ് ”യേശുവിൻ തൃപ്പാദത്തിൽ”.  
2021  ജൂലൈ മുതൽ സൂം മീഡിയയിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ ക്രിസ്തുവിനെ അറിയുവാൻ  ഒരു മുഖാന്തിരമായി ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
സൂം ID:- 828 3015 0680 Password: – amen

What's Your Reaction?

like

dislike

love

funny

angry

sad

wow