ബൈബിള്‍ വായന ബോധവും പ്രത്യാശയും വര്‍ദ്ധിപ്പിക്കുന്നുവെന്ന് ഗവേഷകര്‍
ബൈബിള്‍ വായന ബോധവും പ്രത്യാശയും വര്‍ദ്ധിപ്പിക്കുന്നുവെന്ന് ഗവേഷകര്‍ പതിനായി ബൈബിള്‍ വായിക്കുന്നതുമൂലം ആളുകളില്‍ ബോധവും പ്രത്യാശയും വര്‍ദ്ധിക്കുന്നതായി പഠനം. അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റി ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഹ്യൂമന്‍ ഫ്ളറിഷിംഗ് പ്രോഗ്രാം കേന്ദ്രത്തിന്റെ സഹായത്തോടുകൂടി ജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍
ബൈബിള്‍ വായന ബോധവും പ്രത്യാശയും വര്‍ദ്ധിപ്പിക്കുന്നുവെന്ന് ഗവേഷകര്‍. പതിനായി ബൈബിള്‍ വായിക്കുന്നതുമൂലം ആളുകളില്‍ ബോധവും പ്രത്യാശയും വര്‍ദ്ധിക്കുന്നതായി പഠനം.
അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റി ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഹ്യൂമന്‍ ഫ്ളറിഷിംഗ് പ്രോഗ്രാം കേന്ദ്രത്തിന്റെ സഹായത്തോടുകൂടി ജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍ . ആറു മാസങ്ങള്‍കൊണ്ട് അമേരിക്കക്കാര്‍ക്കിടയില്‍ നടത്തിയ പ്രത്യേക രണ്ടു പഠനത്തിലാണ് ബൈബിള്‍ വായന ആളുകള്‍ക്കിടയില്‍ വരുത്തുന്ന നിര്‍ണ്ണായക മാറ്റങ്ങള്‍ പുറത്തുകൊണ്ടുവന്നത്.
ആയിരം പേരിലായിരുന്നു സര്‍വ്വേ നടത്തിയത്. ബൈബിള്‍ ഇടയ്ക്കിടെ വായിക്കുന്നവരേക്കാള്‍ പതിവായി വായിക്കുന്നവരില്‍ ബോധവും പ്രത്യാശയും 33 ശതമാനം കൂടുതല്‍ വര്‍ദ്ധിക്കുന്നതായി കണ്ടെത്തുകയായിരുന്നു.
കോവിഡ് പകര്‍ച്ചവ്യാധി തുടങ്ങിയതിനുശേഷം അതിന്റെ മധ്യ സമയത്ത് ജനങ്ങള്‍ക്കിടയില്‍ ബൈബിള്‍ നിങ്ങളെ എങ്ങനെ സഹായിക്കുന്നു എന്നു ചോദിച്ചപ്പോള്‍ പതിവുള്ള ബൈബിള്‍ വായനമൂലം ഞങ്ങളുടെ ഹൃദയത്തിനു നവ്യാനുഭൂതി ഉണ്ടാകുകയും കോവിഡ് പോരാട്ടത്തില്‍ ക്ഷീണിച്ചുപോയ അവസ്ഥയില്‍ നഷ്ടപ്പെട്ട മാനസീകാവസ്ഥ വീണ്ടെടുക്കുവാനായി സാധിച്ചുവെന്നും അത് നല്ല ബോധവും പ്രത്യാശയും വര്‍ദ്ധിപ്പിച്ചുവെന്നുമാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്.
ഒന്നു മുതല്‍ 100 വരെ ആളുകളെ തരം തിരിച്ചായിരുന്നു പഠനം. ഇതില്‍ 42 ശതമാനം പേര്‍ വര്‍ഷത്തില്‍ മൂന്നോ നാലോ പ്രാവശ്യം ബൈബിള്‍ വായിച്ചു തീര്‍ന്നവരായിരുന്നു. ഇവര്‍ പൂര്‍ണ്ണ പ്രത്യാശയുള്ളവരാണ്. ഒരു പ്രാവശ്യം വായിച്ചവര്‍ 59 ശതമാനം ആണ്. ആഴ്ചയില്‍ വായിക്കുന്നവര്‍ 66 ശതമാനമാണ്. ഒരാഴ്ചയില്‍ നിരവധി തവണ വായിക്കുന്നവര്‍ 75 ശതമാനമാണ്.
എന്നാല്‍ വല്ലപ്പോഴും വായിക്കുന്നവര്‍ വളരെ ക്ഷീണിതാവസ്ഥയിലുമാണെന്നാണ് കണ്ടെത്തല്‍ .