ശാലേം ഫെസ്റ്റ് യൂത്ത് ക്യാമ്പ് ; സെപ്റ്റംബർ 15 മുതൽ

Shalem Fest Youth Camp

Sep 9, 2024 - 08:05
Sep 9, 2024 - 08:18
 0
ശാലേം ഫെസ്റ്റ് യൂത്ത് ക്യാമ്പ് ; സെപ്റ്റംബർ 15 മുതൽ

പത്തനാപുരം സെന്റർ പിവൈപിഎയുടെ ആഭിമുഖ്യത്തിൽ ശാലേം ഫെസ്റ്റ് യൂത്ത് ക്യാമ്പ് : സീസൺ 6 സെപ്റ്റംബർ 15 മുതൽ 17 വരെ നടത്തപെടുന്നു. മലവിള ഐപിസി ബെഥെൽ ഗ്രൗണ്ടിൽ വച്ചാണ് ക്യാമ്പ് നടക്കുന്നത്. ആത്മീക അഭ്യാസിയാകുക എന്നതാണ് ക്യാമ്പ് തീം. പാസ്റ്റർ സി. എ തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സാം ജോർജ്, പാസ്റ്റർ ജേക്കബ് ജോർജ്, പാസ്റ്റർ ജോ തോമസ്(ബാംഗ്ലൂർ), പാസ്റ്റർ റോയ് മാത്യു(ബാംഗ്ലൂർ),പാസ്റ്റർ ആഷേർ ജോൺ(ദുബായ്), പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ അനീഷ് കൊല്ലം,പാസ്റ്റർ മനോജ്‌ കുഴിക്കാല, പാസ്റ്റർ ഷമീർ കൊല്ലം,പാസ്റ്റർ ജോബിൻ ജോൺസൺ കുണ്ടറ, ജെസ്റ്റിൻ നെടുവേലി, എന്നിവർ വിവിധ സെക്ഷനുളിൽ ക്ലാസുകൾ നയിക്കും.

പാസ്റ്റർ പി. എം ഫിലിപ്പ്, അഡ്വ. ജോൺസൻ കെ. ശാമുവൽ, സുവി. ഷിബിൻ ജി. ശാമുവേൽ, ബ്ലെസ്സൻ ബാബു, ഷിബിൻ ഗിലയാദ് എന്നിവർ ക്യാമ്പിൽ പങ്കെടുത്ത് ആശംസകൾ അറിയിക്കും

കുട്ടികൾക്ക് ഉള്ള സെക്ഷൻ ട്രാൻസ്‌ഫോർമെഴ്‌സ് നേതൃത്വം വഹിക്കും.ഹോളി ഹാർപ്പ്സിനൊപ്പം സുജിത്ത് എം. സുനിൽ,എബ്രഹാം ക്രിസ്റ്റഫർ, ബിജോയ്‌ തമ്പി എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.