സൺഡേ സ്കൂൾ, സി എ വാർഷികാഘോഷം ഗംഭീരമാക്കി ആറാട്ടുകുഴി എ ജി ചർച്ച്

Sunday School and CA Annual Celebration at Arattukuzhy A G Church

Jan 1, 2023 - 19:18
Jan 2, 2023 - 20:05
 0
സൺഡേ സ്കൂൾ, സി എ വാർഷികാഘോഷം ഗംഭീരമാക്കി ആറാട്ടുകുഴി എ ജി ചർച്ച്

2022 സൺഡേ സ്കൂൾ, സി എ വാർഷികാഘോഷം വളരെ മനോഹരമായ രീതിയിൽ വെള്ളറട ആറാട്ടുക്കുഴി എ ജി ചർച്ച് ആഘോഷിച്ചു. സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് അവർകൾ അധ്യക്ഷത വഹിച്ച ശുശ്രൂഷയിൽ പാസ്റ്റർ ജി പി നിശ്ചൽ റോയ് പ്രധാന സന്ദേശം നൽകി. യുവജന സെക്രട്ടറി ബ്രദർ സുധീർ നേതൃത്വം നൽകിയ വിവിധ കലാപരിപാടികൾ വേദിയെ മനോഹരമാക്കി. കൂടാതെ, സുവിശേഷവേലയിൽ 50 വർഷം പൂർത്തീകരിച്ച സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് അവർകൾക്ക് ജിഎം മീഡിയയുടെ ആദരവും ആ വേദിയിൽ നടന്നു.സൺഡേ സ്കൂൾ പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയവർക്കുള്ള അവാർഡുകൾ തുടങ്ങി സൺഡേ സ്കൂൾ, യുവജന എല്ലാ മേഖലകളിലും മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള മറ്റു സമ്മാനങ്ങളും വിതരണം ചെയ്തു.