റ്റി.പി.എം ആൻഡമാന്‍സ് സെന്റർ കൺവൻഷൻ ഒക്ടോബർ 20 മുതൽ

ആൻഡമാന്‍സ്: ദി പെന്തെക്കൊസ്ത് മിഷൻ ആൻഡമാന്‍സ് സെന്റർ വാർഷിക കൺവൻഷൻ ഒക്ടോബർ 20 വ്യാഴാഴ്ച മുതൽ 23 ഞായറാഴ്ച വരെ ആൻഡമാൻസിലെ പോർട്ട് ബ്ലെയർ ഗോൾഗറിലെ റ്റി പി എം സെന്റർ സഭാഹാളിൽ നടക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും നടക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ […]

Sep 13, 2022 - 15:24
Sep 13, 2022 - 15:35
 0
റ്റി.പി.എം ആൻഡമാന്‍സ് സെന്റർ കൺവൻഷൻ ഒക്ടോബർ 20 മുതൽ

ദി പെന്തെക്കൊസ്ത് മിഷൻ ആൻഡമാന്‍സ് സെന്റർ വാർഷിക കൺവൻഷൻ ഒക്ടോബർ 20 വ്യാഴാഴ്ച മുതൽ 23 ഞായറാഴ്ച വരെ ആൻഡമാൻസിലെ പോർട്ട് ബ്ലെയർ ഗോൾഗറിലെ റ്റി പി എം സെന്റർ സഭാഹാളിൽ നടക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും നടക്കും.
സഭയുടെ സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും. ചീഫ് പാസ്റ്റർമാരും സെന്റർ പാസ്റ്റർമാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.
കൺവൻഷന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ആൻഡമാന്‍സ് സെന്ററിലെ 10 അധികം പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗം നടക്കും. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow