റ്റി.പി.എം നാഗ്പൂർ സെന്റർ കൺവൻഷൻ ഒക്ടോബർ 27 മുതൽ

Oct 26, 2022 - 22:06
Oct 26, 2022 - 22:07
 0

ദി പെന്തെക്കൊസ്ത് മിഷൻ (TPM) നാഗ്പൂർ സെന്റർ കൺവൻഷൻ ഒക്ടോബർ 27 മുതൽ 30 വരെ നാഗ്പൂർ കംറ്റി റോഡിലെ മൻസി പായൽ ലോണിന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. ദിവസവും വൈകിട്ട് 5.30 ന് സുവിശേഷ പ്രസംഗവും വെള്ളിയാഴ്ച മുതൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം എന്നിവ നടക്കും.


ചീഫ് പാസ്റ്റർന്മാരും സെന്റർ പാസ്റ്റർന്മാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് നാഗ്പൂർ സെന്ററിലെ പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗവും നടക്കും. വിശ്വാസികളും ശുശ്രൂഷകരും ഉൾപ്പെട്ട വോളന്റിയേഴ്സ് കൺവൻഷന്റെ ക്രമീകരണങ്ങൾ ഒരുക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0