സ്റ്റേറ്റ് സൺഡേ സ്കൂൾ താലന്ത് പരിശോധന: തിരുവനന്തപുരം മേഖലയ്ക്ക് ഒന്നാം സ്ഥാനം; ആലുവ സെന്ററും ഫെയ്ത് സിറ്റിയും മുന്നിൽ
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ മുളക്കുഴയിൽ സംഘടിപ്പിച്ച 2026-ലെ സ്റ്റേറ്റ് താലന്ത് പരിശോധനയിൽ തിരുവനന്തപുരം മേഖല സമഗ്ര ചാമ്പ്യന്മാരായി. തിരുവല്ല രണ്ടാം സ്ഥാനവും എറണാകുളം സോൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സെന്റർ തലത്തിൽ ആലുവ ഒന്നാം സ്ഥാനം നേടിയപ്പോൾ, പ്രാദേശിക സഭാ വിഭാഗത്തിൽ ആലുവ ഫെയ്ത് സിറ്റി ഒന്നാമതെത്തി.
വ്യക്തിഗത ചാമ്പ്യന്മാർ:
-
സബ് ജൂനിയർ: ജെനോ ജോനാസ് ഷിൻ്റോ (ക്രോപറ്റ്, ചെന്നൈ)
-
ജൂണിയർ: ഹനിറ്റാ റിഷോ (ഫെയ്ത് സിറ്റി, ആലുവ)
-
ഇന്റർമീഡിയറ്റ്: ഏബൽ ജോൺ ശമുവേൽ (പട്ടം, തിരുവനന്തപുരം), ഷാരോൻ കുര്യൻ ശാമുവേൽ (പള്ളിപ്പാട്, തിരുവല്ല)
സണ്ടേസ്കൂൾ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ സജി ഏബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി താലന്ത് പരിശോധന ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാലു വർഗീസിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ബോർഡ് പരിപാടികൾ ക്രമീകരിച്ചു. പാസ്റ്റർ സാബു പി. ചാണ്ടി (കൺവീനർ), ജിനോ വർഗ്ഗീസ് (ജോയിന്റ് കൺവീനർ) എന്നിവരായിരുന്നു മത്സരങ്ങളുടെ സംഘാടകർ
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0