അറസ്റ്റിലായ പാസ്റ്ററെയും കുടുംബത്തേയും കോടതി വെറുതെ വിട്ടു
നവൽപുരയിൽ ഒരു വീട്ടിൽ നിന്നും 20-25 ആദിവാസി സ്ത്രീകളെ മതപരിവർത്തനം നടത്താൻ ശ്രമിച്ചു എന്ന വ്യാജ ആരോപണം ചുമത്തി അറസ്റ്റു ചെയ്ത പാസ്റ്ററെയും ഭാര്യയേയും കോടതി വെറുതെ വിട്ടു.
നവൽപുരയിൽ ഒരു വീട്ടിൽ നിന്നും 20-25 ആദിവാസി സ്ത്രീകളെ മതപരിവർത്തനം നടത്താൻ ശ്രമിച്ചു എന്ന വ്യാജ ആരോപണം ചുമത്തി അറസ്റ്റു ചെയ്ത പാസ്റ്ററെയും ഭാര്യയേയും കോടതി വെറുതെ വിട്ടു. ലോകമെമ്പാടും ഈ മിഷനറി കുടുംബത്തെ ഓർത്ത് പ്രാർഥിച്ചിരുന്നു. പാസ്റ്റർ അനാർസിംഗ് ജാംമ്രേ (35), ഭാര്യ ലക്ഷ്മി (32) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. സ്വഭവനത്തിൽ നടത്തിയ പ്രാർത്ഥനയിൽ മറ്റുള്ളവർ പങ്കെടുത്തത് എങ്ങനെ നിർബന്ധിത മതപരിവർത്തനമാകുമെന്നും പരാതിക്കാരെ മോഹവാഗ്ദാനങ്ങൾ നല്കിയതായി തെളിവുകൾ ഹാജരാക്കുവാൻ കഴിഞ്ഞില്ലന്നും കോടതി നിരീക്ഷിക്കുകയും രൂക്ഷ വിമർശനത്തോടെ പരാതി തള്ളിക്കളയുകയും ചെയ്തു. ഇതോടെ ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്തിരുന്ന കേസ് റദ്ദ് ചെയ്യപ്പെടുകയും മോചനം സാധ്യമാകുകയും ചെയ്തു. അതിനിടെ സുവിശേഷ വിരോധികളിൽ ചിലർ വീണ്ടും സ്ഥലത്തെത്തുകയും ഇവരുടെ വീട് ഇടിച്ചു നിരത്തുമെന്നുള്ള ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പാസ്റ്റർ അനാർ ഗുഡ്ന്യൂസിനോട് പറഞ്ഞു. എല്ലാവരും ഈ കുടുംബത്തേയും സഭയേയും ഓർത്ത് പ്രാർത്ഥിക്കേണമെന്നഭ്യർത്ഥിക്കുന്നു. വ്യാജ പരാതിയിൽ സൗജന്യ ചികിത്സ സഹായം, പഠനം, ദിവസ വേതനം മുതലായവ നൽകാമെന്ന് വാഗ്ദാനം നൽകി മത പരിവർത്തനം നടത്തി എന്ന വ്യാജ പരാതിയിൽ പോലീസ് സ്ഥലത്തെത്തി ബൈബിളും, പെൻഡ്രൈവും സംഗീത ഉപകരണവും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട അനാർ സിംഗ് ബഡ് വാണിയിൽ LLB വിദ്യാർത്ഥി കൂടിയാണ്