യുപിഎഫ് യുഎഇ പുതിയ ഭാരവാഹികൾ | UPF UAE
UPF UAE

യുപിഎഫ് യുഎഇ-യുടെ നാൽപത്തി മൂന്നാമത് തിരഞ്ഞെടുപ്പിലൂടെ പുതിയ ഭാരവാഹികൾ കർമ്മസ്ഥാനികളായി. പ്രസിഡന്റ് പദവിയിലേക്ക് പാസ്റ്റർ ജോൺ വർഗീസ് തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി പാസ്റ്റർ സതീഷ് മാത്യു സ്ഥാനമേറ്റപ്പോൾ സെക്രട്ടറിയായി ബ്രദർ ബ്ലസ്സൻ ഡാനിയേലും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പ്രസാദ് ബേബിയും ട്രഷർ പദവിയിൽ ബെന്നി എബ്രഹാമും ജോയിൻ ട്രഷർ ചുമതലയിലേക്ക് റോബിൻസ് കീച്ചേരിയും തിരഞ്ഞെടുക്കപ്പെട്ടു ജനറൽ കോഡിനേറ്ററായി പാസ്റ്റർ ജോൺ മാത്യു നിയമിക്കപ്പെട്ടപ്പോൾ ക്യാമ്പ് കോർഡിനേറ്റർമാരായി പാസ്റ്റർ നിഷാന്ത് എം ജോർജ്, പാസ്റ്റർ റെജി മാത്യു, പാസ്റ്റർ ബ്ലസ്സൻ ജോർജ്ജ് എന്നിവർ നിയമിതരായി. മീഡിയ കോർഡിനേറ്റർ പദവിക്ക് ബിജോ മാത്യു ബാബു അർഹനായി. ഓഡിറ്റർ പദവികളിലേക്ക് ജേക്കബ് ജോൺസൺ, യൂജിൻ എന്നിവരെ തിരഞ്ഞെടുത്തു. രക്ഷാധികാരികളായി പാസ്റ്റർമാരായ കെ.ഒ. മാത്യു, ഡോ. വിൽസൺ ജോസഫ്, പാസ്റ്റർ ജേക്കബ് വർഗീസ് എന്നിവർ തുടരും