"വിമുക്തി” – ലഹരി വിരുദ്ധ ക്യാമ്പ് – ജീവൻ ജ്യോതി കൗൺസിലിംഗ് സംഘവും കൈകോർത്ത്
ലഹരി- വിമുക്ത കേരളം' എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾ, യുവതലമുറകൾ, പൊതു ജനങ്ങൾ എന്നിവർ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനായി സംസ്ഥാന എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റ് കേരളത്തിലെ 14 ജില്ലകളിലേയും ലഹരിവിരുദ്ധ സന്നദ്ധ പ്രവർത്തകരെ സംഘടിപ്പിച്ച് തൃശൂരിലെ എക്സൈസ് അക്കാദമിയിൽ വച്ച് നടത്തിയ ദ്വിദിന പരിശീലന ക്യാമ്പിൽ കോട്ടയം മാങ്ങാനത്തുള്ള IPC സെമിനാരിയുടെ, ജീവൻ ജ്യോതി കൗൺസിലിംഗ് സെൻ്റെറിൽ നിന്നും പ്രത്യാശ് ടി.മാത്യുവിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം പങ്കെടുത്തു.
കോട്ടയം : ‘ലഹരി- വിമുക്ത കേരളം’ എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾ, യുവതലമുറകൾ, പൊതു ജനങ്ങൾ എന്നിവർ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനായി സംസ്ഥാന എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റ് കേരളത്തിലെ 14 ജില്ലകളിലേയും ലഹരിവിരുദ്ധ സന്നദ്ധ പ്രവർത്തകരെ സംഘടിപ്പിച്ച് തൃശൂരിലെ എക്സൈസ് അക്കാദമിയിൽ വച്ച് നടത്തിയ ദ്വിദിന പരിശീലന ക്യാമ്പിൽ കോട്ടയം മാങ്ങാനത്തുള്ള IPC സെമിനാരിയുടെ, ജീവൻ ജ്യോതി കൗൺസിലിംഗ് സെൻ്റെറിൽ നിന്നും പ്രത്യാശ് ടി.മാത്യുവിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം പങ്കെടുത്തു
ജോയിൻ്റ് എക്സൈസ് കമ്മിഷണറും സ്റ്റേറ്റ് എക്സൈസ് അക്കാദമി പ്രിൻസിപ്പലും കൂടിയായ ശ്രീ അനിൽ കുമാർ കെ. കെയുടെ മേൽനോട്ടത്തിലായിരുന്നു ക്ലാസ്സുകൾ. എക്സൈസ് ഇൻസ്പെക്ടർ ശ്രീ നിജുമോൻ, RCC മെഡിക്കൽ ഓഫീസർ ഡോ. സി. വി പ്രശാന്ത്, സൈക്കോളജിസ്റ്റ് ഡോ. കെ. ജി ജയേഷ്, ജനറൽ ആശുപത്രി-തൃശ്ശൂർ മുതലായവർ പരിശീലന-ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ലഹരിക്കെതിരെ കൂടുതൽ കാര്യക്ഷമമായി ആളുകൾക്കിടയിൽ പ്രവർത്തിക്കാൻ പുത്തനറിവുകളും, ഒപ്പം ആവേശവും പകർന്നു നൽകിയ ക്യാമ്പിൽ ജോയിൻ്റ് എക്സൈസ് കമ്മീഷണർ സർട്ടിഫിക്കറ്റുകൾ നൽകി പങ്കെടുത്ത പരിശീലകരെ ആദരിച്ചു.