"VOYAGER 2023" ഏകദിന ക്യാമ്പും, ടീ ച്ചേഴ്സ് ട്രെയിനിംഗും 14-ന് പേരുർക്കടയിൽ

One Camp and Teachers Training at Peroorkada on 14th January 2023

Jan 11, 2023 - 16:11
Jan 20, 2023 - 04:11
 0
"VOYAGER 2023" ഏകദിന ക്യാമ്പും, ടീ ച്ചേഴ്സ് ട്രെയിനിംഗും 14-ന് പേരുർക്കടയിൽ

"VOYAGER 2023" എന്ന പേരിൽ ഐ.പി.സി തിരുവനന്തപുരം വെസ്റ്റ് സെന്റർ സണ്ടേസ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പും, ടീച്ചേഴ്സ് ട്രെയിനിംഗും  14 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ ഐ.പി.സി. ഫെയ്ത്ത് സെന്റർ പേരുർക്കായിൽ നടക്കും.. സിറ്റിസൺ ഓഫ് ഹെവൻ എന്നതാണ് തീം. പാസ്റ്ററന്മാരായ ഷെർലറ്റ് പി. മാത്യു, ജോസ് തോമസ് ജേക്കബ്.തോമസ് മാത്യു ചാരുവേലി, എന്നിവർ മുഖ്യ സന്ദേശം നൽകും . ഐ.പി.സി തിരുവനന്തപുരം വെസ്റ്റ് സെന്റർ ഇൻ ചാർജ്ജ് പാസ്റ്റർ ചാക്കോ വർഗീസ് ക്യാമ്പ് ഉത്ഘാടനം നിർവഹിക്കും. സെന്റർ സെക്രട്ടറി പാസ്റ്റർ കെ.തോമസ് തീം അവതരിപ്പിക്കും.


സെന്റർ ജോയിന്റ് സെക്രട്ടറി പാസ്റ്റർ സതീഷ് കുമാർ , ഐ.പി സി കേരള സ്റ്റേറ്റ് കൗൺസിലംഗം ബ്രദർ ബിനു വി ജോർജ്ജ് എന്നിവർ ആശംസകൾ അറിയിക്കും. പാസ്റ്ററന്മാരായ ബിൻസൺ എബ്രഹാം .റ്റി. സുനിൽ , ഷിബു വർഗീസ്, സാബു ആര്യ പള്ളിൽ . ബ്രദർ വിക്റ്റർ ജെ ഡി ജോയ് എന്നിവർ നേതൃത്വം വഹിക്കുന്നു. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് രക്ഷാധികാരി യാണു്. ക്യാമ്പ് ക്വയർ ഗാനാലാപം നിർവഹിക്കും.