വൈപിസിഎ ഏകദിന യുവജന യോഗം ഏപ്രിൽ 12 ന് ബെംഗളൂരുവിൽ

YPCA One Day Youth Meeting at Bengaluru

Apr 9, 2025 - 08:30
Apr 9, 2025 - 08:32
 0

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് (NICOG) യുവജന വിഭാഗമായ യങ് പീപ്പിൾസ് ക്രിസ്ത്യൻ അസോസിയേഷൻ(YPCA) ബാംഗ്ലൂർ റീജിയൺ ആഭിമുഖ്യത്തിൽ ഏകദിന യുവജന യോഗം ഏപ്രിൽ 12 ന് ബെംഗളൂരു എം.എസ് പാളയ ശാലേം പ്രയർ ഹാളിൽ നടക്കും. 

രാവിലെ മുതൽ വൈകിട്ട് 6 വരെ നടക്കുന്ന യോഗത്തിൽ അഭിഷേകവും സ്വഭാവവും (Anointing and Character) എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ റോയ് മാത്യൂ ബാംഗ്ലൂർ മുഖ്യ സന്ദേശം നൽകും. പാസ്റ്റർ ജെയ്സൺ മലയാളത്തിൽ നിന്ന് കന്നട ഭാഷയിലേക്ക് പരിഭാഷപ്പെടുത്തും. 

കദോഷ് ബാൻഡ് ബാംഗ്ലൂർ ഗാനശുശ്രൂഷ നിർവഹിക്കും. വൈ.പി.സി.എ  (YPCA)കർണാടക സ്റ്റേറ്റ് സെക്രട്ടറിയും എം.എസ്. പാളയ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് (NICOG) ശുശ്രൂഷകനുമായ പാസ്റ്റർ റോയ് ജോർജ് മുഖ്യ നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0