ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ വൈ പി ഇ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ യുവജന ജാഗ്രതാ സദസ്സ് നടന്നു

Oct 27, 2022 - 18:08
Oct 27, 2022 - 18:09
 0

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ Y. P. E ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ തിരുവല്ല മുൻസിപ്പൽ  ഓപ്പൺ സ്റ്റേജിൽ യുവജന ജാഗ്രതാ സദസ്സ് നടന്നു. തിരുവല്ല ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നിന്നും യുവജനങ്ങളും, ദൈവദാസന്മാരും ടൂവീലർ റാലി തിരുവല്ല ടൗൺ പര്യടനം നടത്തി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സമാപിച്ചു.

തുടർന്ന് നടന്ന പൊതുസമ്മേളനം Y. P. E സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ ജെബു കുറ്റപ്പുഴ ഉദ്ഘാടനം ചെയ്തു. സൺഡേ സ്കൂളിന്റെ സംസ്ഥാന പ്രസിഡണ്ട് പാസ്റ്റർ V. C സിജു അധ്യക്ഷത വഹിച്ച മീറ്റിംഗിൽ പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ പാസ്റ്റർ അനിൽ കൊടിത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ബ്രദർ സജിത്ത് മാത്യു സ്വാഗതവും, ബ്രദർ സുബിൻ കെ ബെന്നി കൃതജ്ഞതയും രേഖപ്പെടുത്തി.

ടൂവീലർ റാലി ഇവാഞ്ചലിസം ഡയറക്ടർ പാസ്റ്റർ C. J വർഗീസ് ഫ്ലാഗ് ഓഫ് ചെയ്തു. പാസ്റ്റർ കെ ജെ ജെയിംസ്, പാസ്റ്റർ എം.ജെ സണ്ണി, പാസ്റ്റർ ജോസഫ് തോമസ്, പാസ്റ്റർ എ കെ വിജയൻ എന്നിവർ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0