ഏ.ജി മലയാളം ഡിസ്ട്രിക്റ്റ് കേരള മിഷൻ ഡിപ്പാർട്ട്മെന്റ്: പ്രവർത്തനോദ്ഘാടനം നവം. 3ന്

Nov 1, 2022 - 00:46
Nov 1, 2022 - 00:48
 0

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കേരള മിഷൻ ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 3 വ്യാഴം രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ അടൂർ ടൗൺ എ. ജി. ചർച്ചിൽ നടക്കും. സഭാ സൂപ്രണ്ട് പാസ്റ്റർ റ്റി.ജെ. ശാമുവേൽ ഉദ്ഘാടനം ചെയ്യും. കേരള മിഷൻ ഡയറക്ടർ പാസ്റ്റർ ചാൾസ് ഗുണശീലന്റെ അധ്യക്ഷത വഹിക്കും. അസിസ്റ്റന്റ് സൂപ്രണ്ട് പാസ്റ്റർ ഡോ. ഐസക് വി. മാത്യു മുഖ്യ സന്ദേശം നൽകും. ഡിസ്ട്രിക്റ്റ് സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് ലോഗോ പ്രകാശിപ്പിക്കും.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ എല്ലാ സെക്ഷനുകളിലും പുതിയ സഭകൾ സ്ഥാപിക്കുക, ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, ആദിവാസി മേഖലകളെയും പുതിയ പ്രവർത്തനത്തിലുള്ള ദൈവദാസന്മാരെ സാമ്പത്തികമായി സഹായിക്കുക, സഭാവളർച്ചയ്ക്കു ആവശ്യമായ വിവിധ പരിപാടികളും കേരള മിഷൻ ആവിഷ്കരിച്ചിട്ടുണ്ട്.

Also Read : ഏ ജി മലയാളം ഡിസ്ട്രിക്ട്  ഇവാൻഞ്ചലിസം ഡിപ്പാർട്ടുമെന്റ്  കേരളാ വിമോചന യാത്രക്ക്  നവംബർ 1 ന് തുടക്കം

2022-2024 വർഷത്തേക്കുള്ള കമ്മിറ്റിയിൽ ഡയറക്ടർ പാസ്റ്റർ ചാൾസ് ഗുണശീലൻ, അസിസ്റ്റന്റ് ഡയറക്ടർ പാസ്റ്റർ ഷിബു മാത്യു, സെക്രട്ടറി പാസ്റ്റർ വിനോദ് വി.എസ്. ട്രഷറർ റെജിമോൻ സി. ബേബി, മീഡിയ കോ-ഓർഡിനേറ്റേർസ് പാസ്റ്റർ ഷിബു ജി. ആർ, പാസ്റ്റർ ജേക്കബ് റ്റി. ജോൺ, മെംബേഴ്സ് പാസ്റ്റർ സ്റ്റീഫൻ ബേബി, ബ്രദർ ഫ്രാങ്കോ പൗലോസ്, കോ-ഓർഡിനേറ്റേഴ്‌സ് പാസ്റ്റർ എം. ജി. ജോൺസൻ (USA), ബ്രദർ ജിനോ മാത്യു (UK), ഡോക്ടർ അനിൽ ജോയ് തോമസ് (കുവൈറ്റ്), ബ്രദർ റ്റോബിൻ അലോഷ്യസ് (UAE) എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0