ഏ.ജി ഉത്തരമേഖല കൺവൻഷൻ ഏപ്രിൽ 14 മുതൽ

Mar 30, 2023 - 19:52
Mar 30, 2023 - 19:55
 0

അസംബ്ലി സ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഉത്തരമേഖല കൺവൻഷൻ ഏപ്രിൽ 14 മുതൽ 16 വരെ പെരുമ്പാവൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും.  തൃശ്ശൂർ, എറണാകുളം, ഇടുക്കി ജില്ലകളാണ് ഉത്തരമേഖലയിൽ ഉൾപ്പെടുന്നത്. പതിനാല് സെക്ഷനുകളിലായി 240 ലധികം സഭകൾ ഉൾപ്പെടുന്നതാണ്. ഉത്തര  മേഖലയുടെ ഡയറക്ടറായ പാസ്റ്റർ ബാബു വർഗീസ് നേതൃത്വം നൽകും. 

വൈകിട്ട് നടക്കുന്ന പൊതുയോഗങ്ങളിൽ പാസ്റ്റർ റ്റി.ജെ സാമുവൽ, പാസ്റ്റർ കെ.ജെ തോമസ്  കുമിളിയും പകൽ യോഗങ്ങളിൽ പാസ്റ്റർ തോമസ് ഫിലിപ്, പാസ്റ്റർ പി.കെ ജോസ്, പാസ്റ്റർ പി ബേബി, റവ.റ്റി.എ.വർഗീസ് എന്നിവരും പ്രസംഗിക്കും വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 9 വരെ പൊതുയോഗവും ശനി 10മുതൽ 1 മണി വരെ പെനിയേൽ ബൈബിൾ സെമിനാരിയിൽ വച്ച്  പവർ കോൺഫ്രൻസും ഞായർ 10 മുതൽ 1 മണി വരെ പൊതു ആരാധനയും നടക്കും. പാസ്റ്റർ ഷാജി സാമുവൽ സുനിൽ സോളമൻ എന്നിവരുടെ നേത്യത്വത്തിൽ ഉത്തരമേഖല ക്വയർ ഗാനശുശ്രുഷകൾക്ക് നേതൃത്വം നല്കും.
 
ജനറൽ കൺവീനർമാരായ പാസ്റ്റർ റ്റി.റ്റി.ജേക്കബ് എറണാകുളം, പാസ്റ്റർ ഷിബു ഫിലിപ് കട്ടപ്പന, പാസ്റ്റർ.സി.ജെ. സാമുവൽ തൃശ്ശൂർ, ലോക്കൽ കോർഡിനേറ്റർ പാസ്റ്റർ മാത്യു കോരുത് പെരുമ്പാവൂർ എന്നിവരുടെ നേതൃത്വത്തിൽ കൺവൻഷൻ്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു. പബ്ലിസിറ്റി & മീഡിയ കൺവീനറായി പാസ്റ്റർ ഷിൻസ് പീ.റ്റി പ്രവർത്തിക്കുന്നു.

Register free  christianworldmatrimony.com

christianworldmatrimony.com

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0