എ.ജി പുനലൂർ വെസ്റ്റ് സെക്ഷൻ ഒരുക്കുന്ന പുനലൂർ കൺവെൻഷൻ ഡിസംബർ 21 മുതൽ

Dec 20, 2022 - 21:24
 0

എ.ജി പുനലൂർ വെസ്റ്റ് സെക്ഷന്റെ ആഭിമുഖ്യത്തിൽ പുനലൂർ കൺവെൻഷൻ എന്ന പേരിൽ ഡിസംബർ 21 മുതൽ 24 വരെ പുനലൂർ എ ജി ഗ്രൗണ്ടിൽ വച്ച് നടക്കും. പ്രെസ്ബിറ്റർ പാസ്റ്റർ പ്രിൻസ് എം ഉത്‌ഘാടനം ചെയ്യും. പാസ്റ്റർമാരായ എബി എബ്രഹാം പത്തനാപുരം, എബി പീറ്റർ കോട്ടയം, നോബിൾ പി തോമസ് കോഴിക്കോട്, ടി.ജെ സാമൂവേൽ, ഐസക് വി മാത്യു തുടങ്ങിയവർ പ്രസംഗിക്കും.

പാസ്റ്റർ ബിജു ആന്റണി, അലക്സ്‌ ചാക്കോ, അനിൽ അടൂർ, രാകേഷ് ഉണ്ണി, സിസ്റ്റർ സോനാ മാവേലിക്കര തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കും. 21 മുതൽ 24 വരെ വൈകിട്ട് 6 മുതൽ 9 മണി വരെ പൊതുയോഗവും 23 വെള്ളിയാഴ്ച്ച രാവിലെ 10 മുതൽ 1 മണി വരെ ഉപവാസപ്രാർത്ഥനയും, 24 ശനിയാഴ്ച രാവിലെ 10 മുതൽ 1 മണി വരെ പുത്രിക സംഘടനകളുടെ സംയുക്ത യോഗവും, ചാരിറ്റി ഡിപ്പാർട്മെന്റ് നൽകുന്ന പഠന സഹായ വിതരണവും, ഞായറാഴ്ച നടക്കുന്ന സംയുക്ത സഭായോഗത്തോടെ യോഗങ്ങൾ അവസാനിക്കും. സെക്ഷൻ ഭാരവാഹികളായ പാസ്റ്റർ ജെയിംസ് ടി, ട്രെഷറാർ പാസ്റ്റർ പി.എം ജേക്കബ്, കമ്മിറ്റി അംഗങ്ങളായ ജെയിംസ് കുട്ടി എം.വൈ , എം.എ സാബു തുടങ്ങിയവർ നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0