അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2020 ഫെബ്രുവരി 3-9 വരെ അടൂരിൽ

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവെൻഷൻ 2020 ഫെബ്രുവരി 3 മുതൽ 9 വരെ അടൂർ ഏ.ജി കൺവെൻഷൻ സെന്ററിൽ നടക്കും.

Oct 23, 2019 - 10:53
 0
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2020 ഫെബ്രുവരി 3-9 വരെ അടൂരിൽ

സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവെൻഷൻ 2020 ഫെബ്രുവരി 3 മുതൽ 9 വരെ അടൂർ ഏ.ജി കൺവെൻഷൻ സെന്ററിൽ നടക്കും. കഴിഞ്ഞ മാസമാണ് അസംബ്ലീസ് ഓഫ് ഗോഡിന് വേണ്ടി പുതുതായി കൺവെൻഷൻ സെന്റർ വാങ്ങിയത്.

കൺവെൻഷൻ ഗ്രൗണ്ട് ഉദ്ഘാടനം , ശുശ്രൂഷക സമ്മേളനം , ഓർഡിനേഷൻ സർവീസ് , മിഷനറി സമ്മേളനം , സൺഡേ സ്കൂൾ സമ്മേളനം , സി.എ സമ്മേളനം , തിരുമേശയോട് കൂടിയ പൊതു സഭായോഗം , എന്നീ യോഗങ്ങൾ നടക്കും. പുതുതായി പണിത കൺവെൻഷൻ സെന്റർ എന്ന നിലയിൽ പതിനായിരങ്ങൾ പൊതുസഭാ യോഗത്തിൽ പങ്കെടുക്കും.

പ്രസിദ്ധരായ വിവിധ ശുശ്രൂഷകൻമാർ തിരുവചന പ്രഭാഷണം നടത്തും. ഏ.ജി ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സൂപ്രണ്ട് പാസ്റ്റർ പി.എസ് ഫിലിപ്പ് ,അസ്സി.സൂപ്രണ്ട് പാസ്റ്റർ ഡോ : ഐസക് വി മാത്യു , സെക്രട്ടറി പാസ്റ്റർ ടി വി പൗലോസ് , ട്രഷറർ എ. രാജൻ , കമ്മറ്റി അംഗം പാസ്റ്റർ എം എ ഫിലിഫ് എന്നിവർ നേതൃത്വം നൽകും.