ആസിയാ ബീബിയെ കുറ്റവിമുക്തയാക്കിയതിൽ പ്രതിഷേധിച്ച് അക്രമങ്ങൾ നടത്തിയവർക്ക് 55 വർഷത്തെ ജയിൽ ശിക്ഷ

ആസിയാ ബീബിയെ കുറ്റവിമുക്തയാക്കിയതിൽ പ്രതിഷേധിച്ച് അക്രമങ്ങൾ നടത്തിയവർക്ക് 55 വർഷത്തെ ജയിൽ ശിക്ഷ മതനിന്ദ ആരോപിച്ച് മരണശിക്ഷ വിധിയ്ക്കപ്പെട്ട പാക്കിസ്ഥാനി ക്രിസ്ത്യൻ വനിത ആസിയാബീബിയെ കോടതി 2018-ൽ കുറ്റവിമുക്തയാക്കിയതിനെ തുടർന്ന് നടന്ന പ്രതിഷേധ റാലിയിൽ അക്രമങ്ങൾ നടത്തിയ തീവ്ര ഇസ്ലാമിക പാർട്ടി പ്രവർത്തകരായ

Jan 19, 2020 - 10:13
 0
ആസിയാ ബീബിയെ കുറ്റവിമുക്തയാക്കിയതിൽ പ്രതിഷേധിച്ച് അക്രമങ്ങൾ നടത്തിയവർക്ക് 55 വർഷത്തെ ജയിൽ ശിക്ഷ

മതനിന്ദ ആരോപിച്ച് മരണശിക്ഷ വിധിയ്ക്കപ്പെട്ട പാക്കിസ്ഥാനി ക്രിസ്ത്യൻ വനിത ആസിയാബീബിയെ കോടതി 2018-ൽ കുറ്റവിമുക്തയാക്കിയതിനെ തുടർന്ന് നടന്ന പ്രതിഷേധ റാലിയിൽ അക്രമങ്ങൾ നടത്തിയ തീവ്ര ഇസ്ലാമിക പാർട്ടി പ്രവർത്തകരായ 86 പേർക്ക് പാക്കിസ്ഥാൻ കോടതി 55 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി വൈകി റാവൽപിണ്ടി കോടതിയാണ് ശിക്ഷ വിധിച്ചത്. വിധിക്കെതിരേ അപ്പീൽ നൽകാനാണ് പാർട്ടി ഉന്നത നേതൃത്വത്തിന്റെ തീരുമാനം. പ്രതിഷേധറാലിക്കിടെ അക്രമികൾ പൊതുമുതൽ നശിപ്പിക്കുകയും ജനത്തെ കയ്യേറ്റം ചെയ്യുകയും ചെയ്തതിനായിരുന്നു കേസ്. ഇസ്ലാം മതത്തെ അവഹേളിച്ചു എന്ന കുറ്റത്തിന് മതനിന്ദ ആരോപിക്കപ്പെട്ട് 2009-ൽ ആസിയാബീബിയെ മരണശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. 2018-ൽ പാക്കിസ്ഥാൻ സുപ്രീം കോടതി കുറ്റവിമുക്തയാക്കിയെങ്കിലും രാജ്യത്താകമാനം നടന്ന പ്രതിഷേധങ്ങൾക്കൊടുവിൽ കോടതി ആസിയാ ബീബിയെ കരുതൽ തടങ്കലിൽ പാർപ്പിച്ചു. 2019 ലാണ് കാനഡയിലുള്ള വീട്ടുകാരുടെ അരികിലേക്ക് പോകാൻ അനുമതി ലഭിച്ചത്. പാക്കിസ്ഥാനിൽ വലിയ കുറ്റകൃത്യമായി കണക്കാക്കുന്ന ഒന്നാണ് മതനിന്ദ. ബീബിയ്ക്കനുകൂലമായി സംസാരിച്ചതിന്റെ പേരിൽ 2011-ൽ കിഴക്കൻ പഞ്ചാബ് പ്രവിശ്യ ഗവർണർ സൽമാൻ തസീർ അംഗരക്ഷകന്റെ വെടിയേറ്റ് വധിക്കപ്പെട്ടു. അതേ വർഷം തന്നെ അവസാനത്തോടെ പാക് ന്യൂനപക്ഷ മന്ത്രി ഷഹബാസ് ഭാട്ടിയും ബീബിയ്ക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ടതിനെ തുടർന്ന് വധിക്കപ്പെട്ടു. ന്യൂനപക്ഷങ്ങൾക്കെതിരെ പാക്കിസ്ഥാനിൽ നടക്കുന്ന പീഡനങ്ങൾ രാജ്യാന്തര ശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു ആസിയാബീബി കേസ്