മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം: ക്രൈസ്തവ സഭകളുടെ കൂട്ടായ്മ പ്രധാനമന്ത്രിക്ക് കത്തയച്ചു

Jun 22, 2023 - 15:09
 0

മണിപ്പൂരിൽ നിലനിൽക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷം നിയന്ത്രണ വിധേയമാക്കാൻ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് പ്രധാനമന്ത്രിക്ക് കത്തയച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിനു ശേഷവും മണിപ്പൂരിലെ സംഘർഷാവസ്ഥയിൽ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് രാഷ്ട്രപതി ഭരണം അനിവാര്യമാണെന്ന് ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ കത്തിൽ ആവശ്യപ്പെട്ടു.

ഇതേ വിഷയത്തിൽ ആക്ട്സ് ഭാരവാഹികളായ ജോർജ് സെബാസ്റ്റ്യൻ, ബി.ബി. ജോർജ് ചാക്കോ എന്നിവർ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇക്ബാൽ സിംഗ് ലാപുരയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0