ഉത്തരാഖണ്ഡിലെ ഹിമപാതം; 32 തൊഴിലാളികളെ രക്ഷപ്പെടുത്തിയതായി അധികൃതര്‍

Mar 1, 2025 - 10:56
 0


ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുണ്ടായ ശക്തമായ ഹിമപാതത്തെ തുടര്‍ന്ന് കുടുങ്ങിക്കിടന്ന തൊഴിലാളികളില്‍ 32 പേരെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. റോഡ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് ഹിമപാതത്തില്‍ അകപ്പെട്ടത്. ആകെ 57 തൊഴിലാളികളായിരുന്നു അപകടത്തില്‍പ്പെട്ടത്.

ഇതില്‍ 32 പേരെ രക്ഷപ്പെടുത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 25 പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. ഇതില്‍ ചിലര്‍ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ തൊഴിലാളികള്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ബദരിനാഥ് ധാമിന് മൂന്ന് കിലോമീറ്റര്‍ അകലെ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ ക്യാമ്പിന് സമീപമാണ് അപകടമുണ്ടായത്.


സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത നിവാരണ സേന, ജില്ലാ ഭരണകൂടം, ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, ബി.ആര്‍.ഒ ടീമുകള്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ സംയുക്ത രക്ഷാപ്രവര്‍ത്തനമാണ് മേഖലയില്‍ തുടരുന്നത്. എന്നാല്‍ കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0