ബെംഗളുരുവിൽ അമ്മമാരുടെ പ്രാർത്ഥനാ സമ്മേളനം ആഗസ്റ്റ് 7-ന്
കർണാടകയിലെ പെന്തെക്കോസ്ത് സഹോദരിമാരുടെ ഐക്യ കൂട്ടായ്മയായ യുണൈറ്റഡ് പെന്തെക്കോസ്ത് ലേഡീസ് പ്രയർ ഫെലോഷിപ്പിന്റെ (യു പി എൽ പി എഫ്)
കർണാടകയിലെ പെന്തെക്കോസ്ത് സഹോദരിമാരുടെ ഐക്യ കൂട്ടായ്മയായ യുണൈറ്റഡ് പെന്തെക്കോസ്ത് ലേഡീസ് പ്രയർ ഫെലോഷിപ്പിന്റെ (യു പി എൽ പി എഫ്) പ്രാദേശീക സംഘടനയായ മദേഴ്സ് പ്രെയർ മൂവ്മെന്റ് ആഭിമുഖ്യത്തിൽ ബാംഗ്ലൂരിലെ പെന്തെക്കോസ്ത് വിശ്വാസികളായ അമ്മമാർക്കായി ആഗസ്റ്റ് 7-ന് ഏകദിന ആത്മീയ സമ്മേളനം നടത്തുന്നു. ഹൊറമാവ് അഗര ക്രിസ്ത്യൻ കോളേജിന് സമീപം ഇമ്മാനുവേൽ പ്രെയർ ഹൗസിൽ(ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഫുൾ ഗോസ്പൽ ) രാവിലെ 9.30 മുതൽ 3 വരെ നടക്കുന്ന സമ്മേളനം കർണാടക സ്റ്റേറ്റ് ചർച്ച് ഓഫ് ഗോഡ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ഇ.ജെ.ജോൺസൻ ഉദ്ഘാടനം ചെയ്യും. യു പി എൽ പി എഫ് സെക്രട്ടറി ഡോ. ജ്യോതി ജോൺസൻ അദ്ധ്യക്ഷയായിരിക്കും. സിസ്റ്റർ പൊന്നമ്മ സാം കൊട്ടാരക്കര പ്രസംഗിക്കും. അമ്മമാർ കേൾക്കേണ്ടതും അറിയേണ്ടതും മക്കൾക്ക് വേണ്ടി ചെയ്യേണ്ട കാര്യങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി സിസ്റ്റർ ഗിരിജ സാം കോട്ടയം ക്ലാസ് നയിക്കും. പാസ്റ്റർ വിജേഷ് കുമാറിന്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷ നടക്കും.. പുതുതലമുറയിലെ മക്കളെ ആത്മീയരായി വളർത്തണമെന്ന ആഗ്രഹത്തോടെ യു പി എൽ പി എഫ് സ്ഥാപക പ്രസിഡന്റായ സിസ്റ്റർ മേഴ്സി മണി 2015-ൽ ഒരു കൂട്ടം അമ്മമാരുമായി ആരംഭിച്ച പ്രാർഥന കൂട്ടായ്മയാണ് ഇന്ന് കേരളത്തിലും ഗൾഫ് രാജ്യങ്ങളിലുമായി 17-ൽ പരം ആത്മീയ സമ്മേളനം നടത്തിയ മദേഴ്സ് പ്രെയർ മൂവ്മെന്റ്.
വിവിധ ക്രൈസ്തവ പെന്തെക്കോസ്ത് സഭകളിലെ അമ്മമാർ പങ്കെടുക്കുന്ന സമ്മേളനത്തിന് അമ്മമാരായ മേഴ്സി മണി, സുനിലാ വർഗീസ് എന്നിവർ നേതൃത്വം നൽകും.