ബൈബിള്‍ പ്രവചനം; യെരുശലേം ദൈവാലയ സ്ഥലത്ത് കുറുക്കന്മാരുടെ വിളയാട്ടം

യെരുശലേം ദൈവാലയ സ്ഥലത്ത് കുറുക്കന്മാരുടെ വിളയാട്ടം യെരുശലേം: ബൈബിളില്‍ യെരുശലേം ദൈവാലയത്തിനു ഭാവിയില്‍ സംഭവിപ്പാന്‍ പോകുന്ന പ്രവചനങ്ങള്‍ എല്ലാം നിറവേറിക്കൊണ്ടിരിക്കുന്നു. രണ്ടാം യെരുശലേം ദൈവാലയം നശിക്കുമെന്ന് പഴയ നിയമ പ്രവാചകന്മാരും യേശുക്രിസ്തുവും ഒക്കെ പ്രവചിച്ചിരുന്നു.

Aug 26, 2019 - 06:41
 0

ബൈബിളില്‍ യെരുശലേം ദൈവാലയത്തിനു ഭാവിയില്‍ സംഭവിപ്പാന്‍ പോകുന്ന പ്രവചനങ്ങള്‍ എല്ലാം നിറവേറിക്കൊണ്ടിരിക്കുന്നു.

രണ്ടാം യെരുശലേം ദൈവാലയം നശിക്കുമെന്ന് പഴയ നിയമ പ്രവാചകന്മാരും യേശുക്രിസ്തുവും ഒക്കെ പ്രവചിച്ചിരുന്നു. അതേപടി സംഭവിക്കുകയും ചെയ്തു. എ.ഡി. 70-ല്‍ തീത്തോസ് ചക്രവര്‍ത്തി യെരുശലേം ദൈവാലയം തീവെച്ചു നശിപ്പിച്ചിരുന്നു. അതിനു മുമ്പ് യെരമ്യാ പ്രവാചകനും യെരുശലേം ദൈവാലയത്തിന്റെ അവസ്ഥയെപ്പറ്റി പരാമര്‍ശിച്ചിരിക്കുന്നു.

“സീയോന്‍ പര്‍വ്വതം ശൂന്യമായി കുറുക്കന്മാര്‍ അവിടെ സഞ്ചരിക്കുന്നതുകൊണ്ടുതന്നെ” (വിലാപങ്ങള്‍ 5:18) എന്നുള്ള പ്രവചന നിവൃത്തി നിറവേറിയതില്‍ യെഹൂദന്മാര്‍ക്കുപോലും അത്ഭുതം തോന്നിയിരിക്കുകയാണ്.

യെരുശലേം ദൈവാലയം നിലനിന്നിരുന്ന സ്ഥലത്ത് ഇപ്പോള്‍ മുസ്ളീങ്ങളുടെ മോസ്ക്കാണ് സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലത്തിനു യിസ്രായേല്‍ ടെമ്പിള്‍ മൌണ്ട് എന്നാണ് വിളിക്കുന്നത് കഴിഞ്ഞ ദിവസങ്ങളിലായി കുറെ കുറുക്കന്മാര്‍ ടെമ്പിള്‍ മൌണ്ടിലെ പടിഞ്ഞാറന്‍ മതിലില്‍ കയറി താവളം അടിക്കുകയും പടികളിലും മതില്‍ക്കെട്ടിനുള്ളിലും ഓടി നടക്കുകയും കടിപിടി കൂട്ടുകയും ചെയ്യുന്ന വീഡിയോ ക്ളിപ്പുകള്‍ റബ്ബി ശമുവേല്‍ റാബിനോവിട്സ് പുറത്തുവിട്ടു.

മീഖാ പ്രവാചകനും യെരുശലേം ദൈവാലയത്തിന്റെ നാശവും അവിടത്തെ ദുരവസ്ഥയും വെളിപ്പെടുത്തിയിരുന്നു. “അതുകൊണ്ട് നിങ്ങളുടെ നിമിത്തം സീയോനെ വയല്‍ പോലെ ഉഴും യെരുശലേം കല്‍ക്കുന്നുകളും, ആലയത്തിന്റെ വര്‍വ്വതം കാട്ടിലെ മേടുകള്‍ പോലെയും ആയിത്തീരും” ബൈബിളില്‍ വിലാപങ്ങളുടെ പുസ്തകത്തില്‍ കുറുക്കന്മാരെക്കുറിച്ച് പറയുന്നതിനേക്കാള്‍ യെഹൂദന്മാരുടെ തല്‍മൂദില്‍ കുറുക്കന്മാര്‍ ദൈവാലയ സ്ഥലത്ത് സഞ്ചരിക്കുകയും വിളയാടുകയും ചെയ്യുന്നതായി വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്.

ഈ സംഭവം യെഹൂദന്മാരെ തങ്ങളുടെ ചിരകാല സ്വപ്നമായ മൂന്നാം യെരുശലേം ദൈവാലയം അതിവേഗം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് കൂടുതല്‍ ആവേശം കൊള്ളിച്ചിട്ടുണ്ട്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0