ഐ.പി.സി. നോർത്തേൺ റീജിയൺ കൺവൻഷന് അനുഗ്രഹീത തുടക്കം

Oct 14, 2022 - 19:33
Oct 14, 2022 - 19:48
 0

ഐ.പി.സി. നോർത്തേൺ റീജിയന്റെ 53-ാമത് ജനറൽ കൺവൻഷന് തുടക്കമായി. ജണ്ഡേവാലയിലെ അംബേദ്കർ ഭവനിൽ വെച്ച് നടക്കുന്ന കൺവൻഷൻ ഐ.പി.സി.എൻ.ആർ ജനറൽ പ്രസിഡന്റ് പാസ്റ്റർ. ശാമുവേൽ ജോൺ ഉത്ഘാടനം ചെയ്തു. കുശവൻ കളിമണ്ണ് കൊണ്ട് മനോഹരമായ പാത്രങ്ങൾ ഉണ്ടാക്കുന്നതു പോലെ ദൈവം നമ്മെ ഓരോരുത്തരെയും തന്റെ ഹിതപ്രകാരം പണിയുന്നു എന്ന് തൻ്റെ ഉദ്ഘാടന സന്ദേശത്തിൽ താൻ ഓർമ്മിപ്പിച്ചു.

പ്രശസ്ത സുവിശേഷ പ്രസംഗകനായ പാസ്റ്റർ. റെജി ശാസ്താംകോട്ട റോമൻ 12:12 നെ അടിസ്ഥാനമാക്കി മുഖ്യ സന്ദേശം നൽകി. പ്രസിദ്ധ ക്രിസ്തീയ ഗായിക സിസ്റ്റർ പെർസിസ് ജോൺ നേതൃത്വം നൽകുന്ന സയോൺ സിംഗേഴ്സ് ഗാനശുശ്രൂഷ നിർവ്വഹിച്ചു. ഐ.പി.സി.എൻ.ആർ വൈസ് പ്രസിഡന്റ് ഡോ. ലാജി പോൾ യോഗത്തിൽ അദ്ധ്യക്ഷൻ ആയിരുന്നു. പാസ്റ്റർ തോമസ് ഫിലിപ്പിന്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടെ കൺവൻഷൻ്റെ പ്രഥമ ദിനത്തിനു സമാപനമായി.

പാസ്റ്റർ ആർ. റവ.ഡോ. ആർ.എബ്രഹാം, ന്യൂ ഇന്ത്യ ദൈവസഭയുടെ (NICOG) യുടെ പുതിയ പ്രസിഡന്റ്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0