ലോക പ്രശസ്ത സുവിശേഷകൻ റവ. റെയിനാൾഡ് ബോങ്കെ നിത്യതയിൽ പ്രവേശിച്ചു.

ലോക പ്രശസ്ത സുവിശേഷകൻ റവ. റെയിനാൾഡ് ബോങ്കെ നിത്യതയിൽ പ്രവേശിച്ചു. ബോങ്കെയുടെ കുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് മരണവിവരം വിശ്വാസ ലോകത്തെ അറിയിച്ചത്

Dec 7, 2019 - 15:59
 0
ലോക പ്രശസ്ത സുവിശേഷകൻ റവ. റെയിനാൾഡ് ബോങ്കെ നിത്യതയിൽ പ്രവേശിച്ചു.

ലോക പ്രശസ്ത സുവിശേഷകൻ റവ. റെയിനാൾഡ് ബോങ്കെ നിത്യതയിൽ പ്രവേശിച്ചു. ബോങ്കെയുടെ കുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് മരണവിവരം വിശ്വാസ ലോകത്തെ അറിയിച്ചത്.

19 ഏപ്രില്‍, 1940.ല്‍ ജർമ്മനിയിലെ കോന്നിംങ്സ്ബെർഗിൽ ഒരു പെന്തെക്കൊസ്ത് പാസ്റ്ററുടെ മകനായി ജനിച്ചു. ഒൻപതാമത്തെ വയസ്സിൽ യേശുവിനെ രക്ഷകനായി സ്വീകരിച്ചു. ബോങ്കെയുടെ പിതാവിന് അദ്ദേഹത്തെ സുവിശേഷകനാക്കാൻ താത്പര്യമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സഹോദരനെ ആയിരുന്നു താത്പര്യം. പക്ഷെ ദൈവം കണ്ടത് ആദ്ദേഹത്തെ ആയിരുന്നു. അത് കാലം തെളിയിച്ചു. ഇംഗ്ലണ്ടിലെ The Bible College Of Wales.ൽ അദ്ദേഹം തന്റെ വചനപഠനം പൂർത്തിയാക്കി.

പഠനശേഷം അദ്ദേഹം ജർമ്മനിയിൽ 7 വര്‍ഷം പാസ്റ്റർ ആയി സേവനം അനുഷ്ഠിച്ചു.

 

മുന്‍പ് ലഭിച്ച വ്യക്തമായ ദർശനപ്രകാരവും ദൈവനിർണ്ണയപ്രകാരവും അദേഹം മിഷണറി പ്രവര്‍ത്തനങ്ങൾക്കായി ആഫ്രിക്കയിലെ ലൈസോത്തോ യിലേക്ക് എത്തിചേർന്നു. അവിടെ എത്തിയപ്പോൾ കറുത്തവർഗ്ഗക്കാരായ ഈ ആളുകളോടു അടുത്ത് ഇടപഴകരുതെന്നും, അവരെ അല്പം വേർതിരിവിൽ നീറുത്തണമെന്നും മറ്റും അവിടെയുള്ള വെള്ളക്കാരായ മിഷണറിമാർ ബോങ്ക യോട് ആവശ്യപ്പെടുകയുണ്ടായി. പക്ഷേ അവയെ എല്ലാം അദ്ദേഹം വളരെ അത്ഭുതത്തോടെ കേട്ടു നില്‍ക്കുകയും ഇപ്രകാരം പറഞ്ഞവരെ ശകാരിക്കുകയും ചെയ്തു. ആഫ്രിക്കൻ ജനതയെ ഇതിനകം അദ്ദേഹം അഗാധമായി സ്നേഹിച്ചു തുടങ്ങിയിരുന്നു. “ആഫ്രിക്കൻ ഭൂഖണ്ഡം യേശുവിന്റെ രക്തത്താൽ കഴുകപ്പെടും” എന്നുള്ള വാഗ്ദത്തം അദ്ദേഹത്തിന് ലഭിക്കപ്പെട്ടു.
ആഫ്രിക്കൻ ഭൂഖണ്ടത്തിന്റെ കേപ്ടൗണ്‍ മുതൽ കോയിറോ വരെയും (വടക്ക്-തെക്ക് ) ടാകർ മുതൽ ജിബൌടി (കിഴക്ക്-പടിഞ്ഞാറ്) വരെയും സുവിശേഷം എത്തിക്കണം എന്നുള്ള അടങ്ങാത്ത ആഗ്രഹം ആദ്ദേഹത്തെ ഭരിച്ചു.
അങ്ങനെ അദ്ദേഹം തന്റെ സുവിശേഷ പ്രസംഗം തുടങ്ങി. 800 പേർക്ക് ഇരിക്കാവുന്ന കൂടാരം സംഘടിപ്പിച്ച് അതിൽ സുവിശേഷ പ്രസംഗങ്ങൾ നടത്തിവന്നു. പക്ഷെ ആളുകളെ താങ്ങുവാന്‍ കഴിയാതെ വന്നതോടെ കൂടാരത്തിന്റെ വലുപ്പം വര്‍ദ്ധിപ്പിക്കേണ്ടി വന്നു. അങ്ങനെ 1984.ൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ, എടുത്തുകൊണ്ടു പോകാവുന്ന വലിയ കൂടാരം സ്വന്തമാക്കി. അതിൽ ഉൾക്കൊള്ളുന്ന ആളുകളുടെ എണ്ണം 34,000 ആയിരുന്നു.
പക്ഷെ അതൊന്നും അവിടംകൊണ്ടു തീർന്നില്ല. അദ്ദേഹത്തിന്റെ മീറ്റിംങ്ങുകളിൽ കൂടുന്ന ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. ലക്ഷങ്ങൾ അദ്ദേഹത്തിന്റെ സുവിശേഷ പ്രസംഗങ്ങൾ കേള്‍ക്കുവാന്‍ കൂടിവന്നു കൊണ്ടിരുന്നു. അങ്ങനെ ഒരു മീറ്റിംങ്ങിൽ തന്നെ 16,00,000 ആളുകൾ കൂടുന്ന അവസ്ഥവരെ എത്തുകയുണ്ടായി. മൈലുകൾക്കപ്പുറം വരെ കേള്‍ക്കുന്ന ശബ്ദസംവിധാനങ്ങൾ CfAN എന്ന അദേഹത്തിന്റെ സങ്കടനക്ക് ദൈവം കൊടുത്തു. അദ്ദേഹത്തിന്റെ ആഫ്രിക്കൻ ക്രൂസേഡുകളിൽ ലക്ഷക്കണക്കിന് ആളുകൾ ക്രിസ്തുവിനെ സ്വീകരിച്ചു. അദ്ദേഹത്തിന്റെ ചില നൈജീരിയൻ ക്രൂസേഡുകളിൽ പത്തുലക്ഷത്തിലധികം ആളുകൾ കര്‍ത്താവിനെ സ്വീകരിച്ചതിന്റെ തീരുമാനകർഡുകള്‍ CfAN.ന് ലഭിക്കുകയുണ്ടായി. ഒരു വലിയ ഉണര്‍വ് ആഫ്രിക്കൻ രാജ്യങ്ങളില്‍ സംജാതമായി. ഓരോ രാജ്യങ്ങളിലും ക്രൈംറേറ്റുകൾ കുത്തനെ താണു. മന്ത്രവാദത്തിന്റെ കെട്ടുകളിൽ, പ്രാകൃതമതത്തിന്റെ ചങ്ങലകലകളിൽ കിടന്നിരുന്ന രാജ്യങ്ങൾ ക്രിസ്തുവിന്റെ രൂപാന്തരപ്പെടുത്തുന്ന സുവിശേഷത്താൽ അടിമുടി മാറ്റപ്പെട്ടു. അത്ഭുതങ്ങളും, അടയാളങ്ങളും അദ്ദേഹത്തിന്റെ ശുശ്രൂഷയുടെ പ്രത്യേകതയാണ്. ഓരോ മീറ്റിംങ്ങും കഴിയുമ്പോഴും സൗഖ്യമായ രോഗികളും വിലാംഗരും ഉപേക്ഷിച്ച ഉപകരണങ്ങളുടെ ഒരു കൂമ്പാരം തന്നെ സ്റ്റേഡിയങ്ങളിൽ എന്നും ദൃശ്യമാണ് !!
ഇരുണ്ട ഭൂഖണ്ഡം എന്നറിയപ്പെട്ടിരുന്ന ആഫ്രിക്കയിൽ സുവിശേഷത്തിന്‍റ കെട്ടു പോകാത്ത വെളിച്ചം ഈ അപ്പൊസ്തലനിൽ കൂടെ ദൈവം അയച്ചു കൊണ്ടിരിക്കുന്നു.