സി ഇ എം 64 മത് ജനറൽ ക്യാമ്പ് കുട്ടിക്കാനത്ത്

CEM General Camp at Kuttikkanam

Dec 10, 2023 - 07:55
 0

ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) 64-മത് ജനറൽ ക്യാമ്പ് ഡിസംബർ 26,27,28 തീയതികളിൽ കുട്ടിക്കാനം മാർ ബസേലിയോസ്‌ ക്രിസ്ത്യൻ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വച്ച് നടക്കും. ‘അഫോറാവോ’ (fixing our eyes) എന്നതാണ് ചിന്താവിഷയം. സി ഇ എം ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ജോമോൻ ജോസഫ് ഉദ്ഘാടനം ചെയ്യും. ദൈവവചന ക്ലാസുകൾ ,മിഷൻ ചലഞ്ച്, കാത്തിരിപ്പ് യോഗം, ഗ്രൂപ്പ് തിരിച്ചുള്ള കൗൺസിലിംഗ് സെഷനുകൾ, മ്യൂസിക് നൈറ്റ്, കുട്ടികൾക്കായി സി ഇ എം കിഡ്സ് എന്നിവ ക്യാമ്പിന്റെ പ്രത്യേകതകൾ ആയിരിക്കും

പാസ്റ്റർ ജോൺ തോമസ്, പാസ്റ്റർ എബ്രഹാം ജോസഫ്, പാസ്റ്റർ ജേക്കബ് ജോർജ്, പാസ്റ്റർ വി ജെ തോമസ്, പാസ്റ്റർ മാത്യു വർഗീസ്, പാസ്റ്റർ അനീഷ് കൊല്ലംകോട്, പാസ്റ്റർ ജോയ് എബ്രഹാം, പാസ്റ്റർ റ്റി വി ജെയിംസ്, പാസ്റ്റർ നന്നു കെ, പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ്, പാസ്റ്റർ എബി ജോൺ, പാസ്റ്റർ സാം ജി എസ്, പാസ്റ്റർ ബിനു എബ്രഹാം, പാസ്റ്റർ ഷിബു മാത്യു, ഇവാ. എബി ബേബി, ബ്രദർ സിജോ പി, സിസ്റ്റർ രഞ്ജി സാം, സിസ്റ്റർ ഷിബി മാത്യു തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ ക്ലാസ്സെടുക്കും.

13 വയസ്സ് വരെയുള്ളവർക്കുള്ള കിഡ്സ്‌ ക്യാമ്പിന് തിമഥി ഇൻസ്റ്റിറ്റ്യൂട്ട് നേതൃത്വം നൽകും. ബ്രദർ ഇമ്മാനുവേൽ കെ ബി, ബ്രദർ ഷാരൂൻ വർഗീസ്, പാസ്റ്റർ എബിൻ അലക്സ്‌, പാസ്റ്റർ എബ്രഹാം ക്രിസ്റ്റഫർ തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കും. ക്രമീകരണങ്ങൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ജോമോൻ ജോസഫ്, ജനറൽ സെക്രട്ടറി പാസ്റ്റർ സാംസൺ തോമസ്, ജനറൽ ട്രഷറർ പാസ്റ്റർ ടോണി തോമസ്, ജനറൽ കോർഡിനേറ്റർ പാസ്റ്റർ ഹാബേൽ പി ജെ തുടങ്ങിയവർ നേതൃത്വം നൽകും.

Register free  christianworldmatrimony.com

christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0