പ്രാര്‍ത്ഥനാ യോഗത്തില്‍ ആക്രമണം; വിശ്വാസിയെ ചാണകം തീറ്റിക്കാന്‍ ശ്രമം നടന്നു
ഛത്തീസ്ഗഢില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ ആക്രമണം; വിശ്വാസിയെ ചാണകം തീറ്റിക്കാന്‍ ശ്രമം നടന്നു റായിപൂര്‍ : ഛത്തീസ്ഗഢില്‍ പ്രാര്‍ത്ഥനാ യോഗത്തിന്റെ സമാപന സമയത്ത് ഒരു സംഘം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എത്തി നടത്തിയ ആക്രമണത്തില്‍ കുട്ടികളും സ്ത്രീകളും അടക്കം വിരവധി പേര്‍ക്ക് പരിക്ക്
ഛത്തീസ്ഗഢില്‍ പ്രാര്‍ത്ഥനാ യോഗത്തിന്റെ സമാപന സമയത്ത് ഒരു സംഘം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എത്തി നടത്തിയ ആക്രമണത്തില്‍ കുട്ടികളും സ്ത്രീകളും അടക്കം വിരവധി പേര്‍ക്ക് പരിക്ക്.
ഒക്ടോബര്‍ 17-ന് ഞായറാഴ്ച വൈകിട്ട് റായ്പൂരില്‍ ഒരു വിശ്വാസിയുടെ വീട്ടില്‍ വച്ച് നടത്തപ്പെട്ട പ്രാര്‍ത്ഥനാ യോഗത്തിലാണ് അതിക്രമമുണ്ടായത്. സമാപന സമയത്ത് സന്ധ്യയ്ക്ക് ഭക്ഷണം കഴിക്കുന്ന സമയത്ത് വിശ്വാസികളുടെ ഇടയിലേക്ക് അതിക്രമിച്ചു കയറിയ അക്രമികള്‍ ജയ് ശ്രീറാം വിളിക്കണണെന്ന് നിര്‍ബന്ധിച്ചു.
ഇതിനെ എതിര്‍ത്തപ്പോള്‍ മര്‍ദ്ദനം തുടങ്ങി. ഇതില്‍ വിശ്വാസിയായ ഒരു സഹോദരിയോട് പശുവിന്റെ ചാണകം തിന്നുവാന്‍ അക്രമികള്‍ നിര്‍ബന്ധിച്ചു. എതിര്‍ത്തപ്പോള്‍ നെഞ്ചിനും ബാക്കിനും ചവിട്ടേറ്റു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമികളില്‍ ചിലര്‍ വിശ്വാസികള്‍ക്കു നേരെ കല്ലെറിയുകയും ചെയ്തു.
പ്രാര്‍ത്ഥനാ യോഗത്തിനായി 50-ഓളം വിശ്വാസികളായിരുന്നു പങ്കെടുത്തിരുന്നത്. സംഭവം അറിഞ്ഞ് 8 മണിയോടുകൂടി ചില പോലീസുകാര്‍ സ്ഥലത്തെത്തി സുരക്ഷയുടെ പേരില്‍ സ്ത്രീകളെയും കുട്ടികളെയും പോലീസ് സ്റ്റേഷനിലെത്തിച്ചു.
അക്രമികള്‍ ഈ സമയം വിശ്വാസികളുടെ വാഹനങ്ങളും തല്ലിത്തകര്‍ത്തു. പുലര്‍ച്ചെ 4 മണിയോടുകൂടി വിശ്വാസികളെ വീടുകളിലേക്ക് അയച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.