ശരീരത്തിൽ ചിപ്പ് സ്ഥാപിക്കുന്നതിന് അനുമതി
ശരീരത്തിൽ ചിപ്പുകൾ സ്ഥാപിക്കുന്നതിന് അനുമതി നല്കിയതോടുകൂടി സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവം. ഐഡി, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ബിസിനസ് കാർഡ് ഡാറ്റാ തുടങ്ങിയവ ചിപ്പിൽ സ്റ്റോർ ചെയ്യും.
ശരീരത്തിൽ ചിപ്പുകൾ സ്ഥാപിക്കുന്നതിന് അനുമതി നല്കിയതോടുകൂടി സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവം. ഐഡി, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ബിസിനസ് കാർഡ് ഡാറ്റാ തുടങ്ങിയവ ചിപ്പിൽ സ്റ്റോർ ചെയ്യും. ചിപ്പ് സ്ഥാപിക്കുന്നതോടെ ആ വ്യക്തി പൂർണമായും നിയന്ത്രണത്തിലാവുകായണെന്നും സ്വകാര്യത നഷ്ടപ്പെടുമെന്നും ആശങ്ക ഉയർന്നിട്ടുണ്ട്. ചിപ്പിലെ വിവരങ്ങൾ ഹാക്ക് ചെയ്യുന്നതിനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ലെന്ന് സാങ്കേതിക വിദഗ്ധർ പറയുന്നു. യുഎഇയിലെ ടെലികോം കമ്പനിയായ എറ്റിസലാത്താണ് കൈയ്യിലെ ത്വക്കിനടിയിൽ സ്ഥാപിക്കുന്ന ചിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
ബൈബിൾ വചനങ്ങളോടെ മിസോറം ഭവനിൽ കുമ്മനത്തിനു വരവേൽപ്പ്
കുത്തിവച്ചാണ് ഈ ഇത്തിരിപ്പോന്ന ചിപ്പ് മനുഷ്യശരീരത്തിലാക്കുന്നത്. അരിമണിയുടെ മാത്രം വലിപ്പമുള്ള ചിപ്പ് പെരുവിരലിനും ചൂണ്ടുവിരലിനും ഇടയിലേക്ക് പ്രത്യേക തരം സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കും. ഇങ്ങനെ കയ്യിലുണ്ടാകുന്ന മുറിവ് സുഖപ്പെടാൻ ഒരാഴ്ചയോളം സമയമാണ് കണക്കാക്കുന്നത്.
ചിപ്പ് ഒരിക്കൽ നിക്ഷേപിച്ചാൽ പിന്നെ മാറ്റി വയ്ക്കാനാവില്ലെന്നും ശരീരത്തിൽ തന്നെ കാണുമെന്നും മെഡിക്കൽ ടാറ്റൂ വിദഗ്ധർ പറയുന്നു.
സ്വീഡന് പിന്നാലെ യുഎഇയിലും ചിപ്പ് എത്തിയതോടെ പത്ത് വർഷത്തിന് ശേഷം എത്തുമെന്ന് കരുതിയിരുന്ന സാങ്കേതിക മാറ്റം നേരത്തേ ആയെന്നാണ് വിദഗ്ധർ പറയുന്നത്. മറ്റ് രാജ്യങ്ങളും ഈ പാത പിന്തുടർന്നേക്കാം.
നൂറ് ഡോളറോളമാണ് നിലവിൽ എറ്റിസലാത്തിന്റെ ചിപ്പ് സ്ഥാപിക്കുന്നതിനുള്ള ചിലവ്. തലച്ചോറിനുള്ളിൽ ചിപ്പ് സ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പുകളെ കുറിച്ച് സ്പെയ്സ് എക്സിന്റെ മുൻ മേധാവി ഇലോൺ മസ്ക് നേരത്തെ വെളിപ്പെടുത്തിയിരുന്നു