മൈസൂർ ക്രിസ്ത്യാനികൾ കളർക്ടർക്ക് നിവേദനം നൽകി

മൈസൂരിലും സമീപ പ്രദേശങ്ങളിലുമുള്ള ക്രിസ്തീയ സംഘടനകളും സഭകളും മൈസൂർ കളക്ട്രേറ്റിൽ കൂടി വന്ന് ഈ കാലഘട്ടത്തിൽ കർണ്ണാടക ക്രൈസ്തവ സഭകൾ നേരിടുന്ന പ്രതിസന്ധിയിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെടുന്ന ഹർജി നൽകി. 1300 ലധികം ആളുകൾ രാവിലെ 9 മണി മുതൽ 12 മണി വരെ പ്രാർത്ഥനയും

Nov 15, 2021 - 18:20
 0

മൈസൂരിലും സമീപ പ്രദേശങ്ങളിലുമുള്ള ക്രിസ്തീയ സംഘടനകളും സഭകളും മൈസൂർ കളക്ട്രേറ്റിൽ കൂടി വന്ന് ഈ കാലഘട്ടത്തിൽ കർണ്ണാടക ക്രൈസ്തവ സഭകൾ നേരിടുന്ന പ്രതിസന്ധിയിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെടുന്ന ഹർജി നൽകി. 1300 ലധികം ആളുകൾ രാവിലെ 9 മണി മുതൽ 12 മണി വരെ പ്രാർത്ഥനയും ആരാധനയും നടത്തിയത് പോലീസധികാരികൾ ഉൾപ്പെടെയുള്ളവർക്ക് പുതിയ ഒരു കാഴ്ചയായി. ഹുൺസൂർ, മാണ്ഡ്യ, ടി. നർസിപ്പുര, കുടക്, ഗുണ്ടൽപ്പേട്ട്, എച്ച് ഡി.കോട്ടെ തുടങ്ങി നിരവധി സ്ഥലങ്ങളിൽ നിന്നുള്ള സഭാദ്ധ്യക്ഷന്മാരും പ്രതിനിധികളുമാണ് ഇതിൽ പങ്കെടുത്തത്.

മഴയുടെ പ്രതിസന്ധി വകവയ്ക്കാതെ കൂടിവന്ന ഈ സംഗമത്തിന് കത്തോലിക്ക, സി.എസ്.ഐ. സഭകളുടെ മേലദ്ധ്യക്ഷന്മാർ പൂർണ്ണ പിന്തുണ നല്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0