ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധന: തിരുവല്ലാ മേഖലക്ക് ഒന്നാം സ്ഥാനം

Oct 26, 2022 - 05:47
Oct 26, 2022 - 06:05
 0

സഭാ ആസ്ഥാനമായ മുളക്കുഴയിൽ ഇന്ന് നടന്ന ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധനയിൽ തിരുവല്ലാ മേഖല ഒന്നാം സ്ഥാനം നേടി. കൊട്ടാരക്കര മേഖലക്കാണ് രണ്ടാം സ്ഥാനം. സീയോൻ സാബു ജോർജ്ജ് (കുന്നിക്കുഴി) വ്യക്തിഗത ചാമ്പ്യനായി. സെന്റർ തലത്തിൽ പന്തളം സെന്ററും, പ്രാദേശിക തലത്തിൽ കുന്നിക്കുഴി സഭയും ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി. കേരളത്തിലെ പത്ത് സോണുകളിലായി 250 കുട്ടികൾ പങ്കെടുത്തു.


സമാപന സമ്മേളനത്തിൽ സണ്ടേസ്കൂൾ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ജെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി. തോമസ്, വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പാസ്റ്റർ ഫിന്നി ഏബ്രഹാം താലന്തു പരിശോധന കൺവീനറായി പ്രവർത്തിച്ചു. സംസ്ഥാന സെക്രട്ടറി പാസ്റ്റർ സാലു വർഗ്ഗീസിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ബോർഡ് താലന്തു പരിശോധനക്ക് നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0