ഉണർവിന്റെ ഉഷസിനായി വിശ്വാസത്തോടെ കാത്തിരിക്കു: റവ.ആൻഡ്രു ബിൻഡ

ഭാരതത്തിൽ വരും ദിനങ്ങ്ങളിൽ ഉണർവിന്റെ കൊയ്ത്തിനായി വിശ്വാസത്തോടെ കാത്തിരിക്കു എന്ന് റവ. ആൻഡ്രു ബിൻഡ ആഹ്വാാനം ചെയ്തു

Nov 4, 2019 - 08:48
 0
ഉണർവിന്റെ ഉഷസിനായി വിശ്വാസത്തോടെ കാത്തിരിക്കു: റവ.ആൻഡ്രു ബിൻഡ

ഭാരതത്തിൽ വരും ദിനങ്ങ്ങളിൽ ഉണർവിന്റെ കൊയ്ത്തിനായി വിശ്വാസത്തോടെ കാത്തിരിക്കു എന്ന് റവ. ആൻഡ്രു ബിൻഡ ആഹ്വാാനം ചെയ്തു. നമ്മുടെ അദ്ധ്വാധ്വാനഫലം മണ്ണിൽ വിത്തായിി വീണിട്ടുണ്ടെെന്നും അതുുകൊയ്ത്തിനായി വളരുുമെന്നും അദ്ദേഹം പ്രരസ്താവിച്ചു. ലിംഗരാജപുരം ഇന്ത്യാ ക്യാംപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ നാല് ദിവസമായ് നടന്ന് വരുന്ന ചർച്ച് ഓഫ് ഗോഡ് ( ഫുൾ ഗോസ്പൽ ) ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് ജനറൽ കൺവൻഷന്റെ സമാപനദിന സംയുക്ത ആരാധനയിൽ മുഖ്യ പ്രസംഗം നടത്തുകയായിരുന്നു ഏഷ്യാ ഫസഫിക് ഡയറക്ടർ റവ. ആൻഡ്രു ബിൻഡ.

പാസ്റ്റർ ഇ ജെ ജോൺസൻ ആദ്ധ്യക്ഷനായിരുന്ന യോഗത്തിൽ  കർണാടക ഓവർസിയർ പാസ്റ്റർ എം.കുഞ്ഞപ്പി തിരുവത്താഴ ശുശ്രൂഷ നിർവഹിച്ചു.  ബ്രദർ.സോണി സി ജോർജ് പുന്നവേലിയുടെ നേതൃത്വത്തിൽ കൺവെൻഷൻ ക്വയർ ഗാനങ്ങൾ ആലപിച്ചു.
പാസ്റ്റർമാരായ ബെനിസൺ മത്തായി, പി.ആർ.ബേബി, സണ്ണി താഴാംപള്ളം , ഷിബു തോമസ് , ജെയ്മോൻ കെ.ബാബു , ഡോ. ഷിബു കെ.മാത്യൂ എന്നിവർ കൺവൻഷനിൽ വിവിധ ദിവസങ്ങളിൽ പ്രസംഗിച്ചു. സഹോദരി സമ്മേളനത്തിൽ സിസ്റ്റർ അന്നമ്മ കുഞ്ഞപ്പി , സിസ്റ്റർ ജോളി താഴാംപള്ളം , സിസ്റ്റർ ജെസി അലക്സ് എന്നിവർ പ്രസംഗിച്ചു.

ബൈബിൾ കോളേജ് വിദ്യാർഥികളുടെ ബിരുധ ദാനം, യുവജന വിഭാഗമായ വൈ പി ഇ , സൺഡേ സൺഡേസ്കൂൾ വാർഷിക സമ്മേളനം , മിഷൻ ബോർഡ്, ഇവാഞ്ചലിസം ,ചാരിറ്റി ഡിപാർട്മെന്റ് എന്നിവയുടെ സമ്മേളനവും നടന്നു. കർണാടകയുടെ 30 ജില്ലകളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും സംയുക്ത ആരാധനനിയിലും തിരുവത്താഴ ശുശ്രൂഷയിലും പങ്കെടുത്തു.
ജനറൽ കൺവീനർ പാസ്റ്റർ എം.കുഞ്ഞപ്പി,കൗൺസിൽ സെക്രട്ടറി പാസ്റ്റർ ഇ.ജെ.ജോൺസൻ, ട്രഷറർ പാസ്റ്റർ തോമസ് പോൾ , കൗൺസിൽ അംഗങ്ങളും ശുശ്രൂഷകരുമായ ജോസഫ് ജോൺ, മത്തായി വർഗീസ്, റോജി ഇ ശാമുവേൽ സഹോദരന്മാരായ ബിനോയ് വർഗീസ്, ജോർജ് മാമ്മൻ ,പബ്ലിസിറ്റി കൺവീനർമാരായ പാസ്റ്റർ ജെയ്മോൻ കെ.ബാബു, ബ്ലസൻ ജോൺ എന്നിവർ കൺവെൻഷന് നേതൃത്യം നൽകി