പിവൈപിഎ കുമ്പനാട് സെന്റർ ഭാരവാഹികൾ

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ ഏറ്റവും വലിയ സെന്ററുകളിലൊന്നായ കുമ്പനാട് സെന്റർ പി.വൈ.പി.എയുടെ 2022 – 25 വർഷത്തേക്കുള്ള ഭരണസമിതിയെ ഇന്ന് ജൂലൈ പതിനേഴാം തീയതി കുമ്പനാട് സെന്റർ ഓഫീസ് കോംപ്ലക്സിൽ പാസ്റ്റർ ബ്ലസൻ കുഴിക്കാലയുടെ അധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡി തിരഞ്ഞെടുത്തു.

Jul 20, 2022 - 22:47
Sep 21, 2022 - 20:21
 0

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ ഏറ്റവും വലിയ സെന്ററുകളിലൊന്നായ കുമ്പനാട് സെന്റർ പി.വൈ.പി.എയുടെ 2022 – 25 വർഷത്തേക്കുള്ള ഭരണസമിതിയെ ഇന്ന് ജൂലൈ പതിനേഴാം തീയതി കുമ്പനാട് സെന്റർ ഓഫീസ് കോംപ്ലക്സിൽ പാസ്റ്റർ ബ്ലസൻ കുഴിക്കാലയുടെ അധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡി തിരഞ്ഞെടുത്തു.

കുമ്പനാട് സെന്റർ സെക്രട്ടറി പാസ്റ്റർ റെജിമോൻ ജേക്കബ് റിട്ടേർണിംഗ് ഓഫീസർ ആയിരുന്നു. ജസ്റ്റിൻ നെടുവേലിൽ പ്രസിഡന്റായും ഇവാ. കാലേബ് ജീ ജോർജ് സെക്രട്ടറിയായും ഇവാ: സുമിത്ത് ജേക്കബ്, ജിനോയ് ജോൺ (വൈസ് പ്രസിഡന്റുമാർ), ഇവാ. ബ്ലെസ്സൺ തോമസ്, റിച്ചി മാമൻ മാത്യു (ജോയിന്റ് സെക്രട്ടറിമാർ), ജിനു രാജൻ (ട്രഷറർ), ആൽബർട്ട് സുരേഷ് (പബ്ലിസിറ്റി കൺവീനർ), ജെമി ജെ. മാത്യു (താലന്ത് കൺവീനർ), ഇവാ: അനോ വര്ഗീസ്‌, വെസ്ലി സാമുവേൽ, ജസ്റ്റിൻ കെ. ജോൺസൻ, ജോയൽ വർഗീസ്‌ മത്തായി, സോനു പി. മോനച്ചൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

ഒരുമയോടെ ദൈവാരാജ്യത്തിനായി ഒരുപറ്റം യുവജങ്ങനങ്ങളെ ക്രിസ്തീയ മൂല്യം ഉള്ളവരായി സെന്റർ പി.വൈ.പി.എയിലൂടെ വളർത്തി എടുക്കുക എന്നതാവും അടുത്ത മൂന്നു വർഷത്തെ ലക്ഷ്യം എന്ന് സെന്റർ പി.വൈ.പി.എ പ്രസിഡന്റ് ജസ്റ്റിൻ നെടുവേലി പറഞ്ഞു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0