ഭരണഘടനാ മൂല്യങ്ങൾ വെല്ലുവിളി നേരിടുന്നു: ഡെ. സ്പീക്കർ ചിറ്റയം ഗോപകുമാർ

Constitutional Values ​​Challenged says Deputy Speaker Chittayam Gopakumar

Jul 3, 2023 - 21:56
 0

ഇന്ത്യൻ ഭരണഘടന സമാനതകളില്ലാത്ത വെല്ലുവിളി നേരിടുന്നുവെന്നും തന്മൂലം രാജ്യത്ത് നിയമവാഴ്ചയും ഭരണഘടനാ ധാർമികതയും തകർന്നുവെന്ന് ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. നാഷണൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് (NCMJ) സംഘടിപ്പിച്ച ദേശീയ ക്രൈസ്തവ ദിനാചരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം കൊട്ടാരക്കര മാർത്തോമാ പള്ളിയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ക്രൈസ്തവർ അരക്ഷിതാവസ്ഥ നേരിടുകയാണെന്നും വിദ്വേഷ രാഷ്ട്രീയം രാജ്യത്ത് കൂടുതൽ ശക്തിപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

NCMJ സംസ്ഥാന അഡ്വൈസറി കൗൺസിൽ അംഗം അഡ്വ. ഫാദർ ജോൺകുട്ടി അധ്യക്ഷത വഹിച്ചു. കൊട്ടാരക്കര നഗരസഭാ ചെയർമാൻ എസ്. ആർ രമേശ് മുഖ്യ പ്രഭാഷണം നടത്തി.  റവ. ഗീവർഗീസ് നെടിയത്ത് റമ്പാൻ( മലങ്കര കത്തോലിക്ക) അനുഗ്രഹ പ്രഭാഷണം നടത്തി.  മുൻ യുഎൻ ഡയറക്ടറും മനുഷ്യാവകാശ പ്രവർത്തകനും പബ്ലിക് പോളിസി വിദഗ്ധനുമായ ഡോ. ജോൺ സാമുവൽ(ജെ എസ് അടൂർ) "വെറുപ്പിൻ്റെ കാലത്തെ അരക്ഷിത ക്രൈസ്തവ ജനത " എന്ന വിഷയത്തെ അധികരിച്ച് വിഷയാവതരണം നടത്തി.  റവ. കെ വൈ ജേക്കബ് (വികാരി ജനറൽ& ഭദ്രാസന സെക്രട്ടറി, കൊട്ടാരക്കര - പുനലൂർ , മാർത്തോമ സഭ) മണിപ്പൂർ ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു.

നാഷനൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് , റവ. അലക്സ് പി ജോൺ( മാർത്തോമാ ചർച്ച്, കൊട്ടാരക്കര), മേജർ ബി യേശുദാസൻ (സാൽവേഷൻ ആർമി, കൊട്ടാരക്കര), റവ. ഡോ ജി സാമുവേൽ , പി എ സജി മോൻ( കൊല്ലം ജില്ലാ പ്രസിഡൻ്റ്, NCMJ), അഡ്വ.ഫാദർ വിൻസൻ്റ് എസ് ഡിക്രൂസ് എന്നിവർ പ്രസംഗിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0