നാലാം ദിവസവും വയനാട്ടിലെ കടുവയെ കണ്ടെത്താനായില്ല; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Dec 12, 2023 - 18:49
 0

വയനാട് വാകേരിയിൽ കടുവ ആക്രമിച്ച പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുവയ്ക്കായുള്ള തിരച്ചിൽ ഇന്നും നടത്തിയെങ്കിലും കണ്ടെത്താനായില്ല. മാരമല, ഗാന്ധിനഗർ, 90 ഏക്കർ വനമേഖല കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ. ഇതിനിടെ പ്രദേശത്ത് വീണ്ടും കടുവയെ കണ്ടതായി പ്രദേശവാസി പറഞ്ഞു.

കൂടുകളും ക്യാമറകളും സ്ഥാപിച്ചും ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചലുകൾക്കുമൊടുവിലാണ് ശ്രീനാരായണപുരം 90 ഏക്കർ വനമേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതോടെ വനം വകുപ്പിന്റെ മയക്കുവെടി സംഘം കടുവയെ വെടിവെച്ചു പിടികൂടാനായി സ്ഥലത്തെത്തുകയായിരുന്നു

വനം വകുപ്പിന്റെ അനൗൺസ്മെന്റ് വാഹനത്തിൽ പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി. നാലാം ദിവസവും തിരച്ചിൽ അവസാനിപ്പിക്കുമ്പോൾ   സർവ്വസന്നാഹങ്ങളോടും കൂടിയുള്ള തിരച്ചിൽ നടത്തിയിട്ടും കടുവയെ കണ്ടെത്താനാകത്തിൽ നിരാശയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും.  കടുവയ്ക്കായുള്ള തിരച്ചിൽ നാളെയും തുടരുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0