കുസാറ്റ് ടെക് ഫെസ്റ്റ് സംഘടിപ്പിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെ; സർക്കാര്‍ നിർദ്ദേശങ്ങളും ഹൈക്കോടതി ഉത്തരവും ലംഘിച്ചു

Nov 27, 2023 - 14:15
 0

നാലുപേരുടെ മരണത്തിനടയാക്കിയ കൊച്ചി കുസാറ്റ് ക്യാംപസിലെ ടെക് ഫെസ്റ്റ് സംഘടിപ്പിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് കണ്ടെത്തല്‍. സർക്കാരിന്റെ നിർദ്ദേശങ്ങളും ഹൈക്കോടതി ഉത്തരവും ലംഘിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കോളജ്‌ ക്യാംപസുകളിൽ പ്രൊഫഷണൽ ഗ്രൂപ്പുകളുടെ പരിപാടികൾക്ക് അനുമതിയില്ലെന്നിരിക്കെയാണ് ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ സംഗീത നിശ സംഘടിപ്പിച്ചത്.

പരിപാടിയ്ക്ക്  പുറത്തുനിന്ന് ആളുകളെ കയറ്റിയതും നിയമവിരുദ്ധമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ 2015ലെ സർക്കുലർ ആണ് ലംഘിച്ചത്. ഇത് കർശനമായി പാലിക്കണം എന്ന ഹൈക്കോടതി ഉത്തരവും മറി കടന്നു. 2015ലെ തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ അപകട പശ്ചാത്തലത്തിൽ ആയിരുന്നു സർക്കുലർ പുറത്തിറക്കിയത്.

അതേസമയം, കുസാറ്റിൽ തിക്കും തിരക്കും മൂലമുണ്ടായ അപകടത്തിൽപ്പെട്ട രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റ ഇരു വിദ്യാർത്ഥികളും വെന്റിലേറ്ററിലാണ്. അപകടത്തിൽ മരിച്ച കോഴിക്കോട് താമരശ്ശേരി സ്വദേശി സാറ തോമസിന്റെ സംസ്കാരം ഇന്ന് ഈങ്ങാപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.

എറണാകുളം പറവൂർ സ്വദേശി ആൻ റിഫ്തയുടെ സംസ്കാരം വിദേശത്തുള്ള മാതാവ് തിരിച്ചെത്തിയ ശേഷം നാളെ നടക്കും. അപകടത്തെ കുറിച്ച് അന്വേഷിക്കുന്ന രണ്ടു ഉപസമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷമാണ് തുടർ നടപടി .ഉപസമിതി ഇന്ന് യോഗം ചേരും .

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0