ഹിസ്ക്കിയാവിന്റെയും മനശ്ശെയുടെയും കാലത്തുണ്ടായിരുന്ന ഖജനാവ് കണ്ടെത്തി
ബൈബിളിലെ രാജാക്കന്മാരായിരുന്ന ഹിസ്ക്കിയാവിന്റെയും മകന്‍ മനശ്ശെയുടെയും ഭരണകാര്യ ഖജനാവിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.
യെരുശലേമിന്റെ സമീപ പ്രദേശമായ അര്‍ണേണയിലാണ് 2700 വര്‍ഷങ്ങള്‍ക്കു മുമ്പ് സജീവമായിരുന്ന ചരിത്ര ശേഷിപ്പുകള്‍ യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടി ഗവേഷകര്‍ ഉല്‍ഖനനത്തിനിടയില്‍ കണ്ടെത്തിയത്.
വലിയ കല്ലുകളില്‍ നിര്‍മ്മിക്കപ്പെട്ടിരുന്ന മതിലുകളുടെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ 120 ഹാന്‍ഡില്‍ ജാറുകളും കണ്ടെത്തി. ഇവയില്‍ ഹീബ്രു ഭാഷയില്‍ “LMLK” എന്നു മുദ്രണം ചെയ്തിട്ടുണ്ട്. ബിലോഗിംങ് റ്റു ദി കിംഗ് എന്നാണ് അര്‍ത്ഥമാക്കുന്നത്.
അന്നത്തെ യഹൂദന്മാരുടെ ഗവണ്മെന്റിന്റെ കാലത്ത് കരം പിരിക്കുന്നതിനും ഭക്ഷണ സാധനങ്ങള്‍ സംഭരിച്ചു വെയ്ക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള പാണ്ടിക ശാലയായിരുന്നുവെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
ഈ സ്ഥലം അസ്സീറിയക്കാര്‍ യഹൂദന്മാരെ ആക്രമിച്ച സമയം മുന്‍കൂട്ടിക്കണ്ടുകൊണ്ട് ഹിസ്ക്കിയാവ് മതിലുകളുടെ അറ്റകുറ്റപ്പണികള്‍ ധൃതഗതിയില്‍ നടത്തുകയുണ്ടായി. സന്‍ഹരീബ് യഹൂദയെ ആക്രമിച്ചു. ഹിസ്ക്കിയാവ് അതിന് അയാള്‍ക്ക് കപ്പം നല്‍കി എന്നും ബൈബിളില്‍ പരാമര്‍ശിക്കുന്നു.
ഖനനത്തില്‍ ചില മണ്‍ രൂപങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ സ്ത്രീകളുടെയും, കുതിര സവാരിക്കാരുടെയും, മൃഗങ്ങളുടെയുമൊക്കെ രൂപങ്ങളാണുള്ളത്. ഇതിലൂടെ വെളിപ്പെട്ടത് പിതാവ് ഹിസ്ക്കിയാവ് നീക്കിക്കളഞ്ഞ വിഗ്രഹങ്ങളെ മനശ്ശെ പുനസ്ഥാപിച്ചു എന്നതാണ്