യു.പിയിൽ നാലു പാസ്റ്റർമാരുടേതടക്കം എട്ടു വീടുകൾ കത്തിനശിച്ചു

Nov 1, 2022 - 20:10
 0

യു.പിയിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ ആനന്ദ് നഗർ തഹ്സീലിലെ മധുവാപൂർ എന്ന ഗ്രാമത്തിൽ എട്ടു വീടുകൾ കത്തിനശിച്ചു. വിശ്വാസികൾ സമീപത്തെ സഭയിലും പാസ്റ്റർമാർ അവരുടെ സഭകളിലും ആയിരുന്നതിനാൽ ആളപായമൊന്നുമുണ്ടായില്ല. ആരാധനയ്ക്ക് ധരിച്ചു പോയ വസ്ത്രങ്ങളും ബൈബിളും ഒഴികെ സകലവും കത്തിച്ചാമ്പലായി.

നാടോടി വിഭാഗത്തിലുള്ള 60 ഓളം ഭവനങ്ങൾ വർഷങ്ങൾക്കു മുമ്പ് ഈ ഗ്രാമത്തിൽ എത്തി സ്ഥിരതാമസക്കാരാകുകയായിരുന്നു.എല്ലാവരും തന്നെ ക്രിസ്തീയ വിശ്വാസികളും അസംബ്ലീസ് ഓഫ് ഗോഡ് സഭാ വിശ്വാസികളും ആയിരുന്നു. പലരും എ.ജി.ശുശ്രൂഷകന്മാരും ആണ് അവരിൽ പാസ്റ്റർമാരായ രാജാ ജോസഫ്, പിൻറ്റു ജോൺ, രാകേഷ്, മുകേഷ് എന്നിവരുടെ ഭവനങ്ങളാണ് അഗ്നിക്കിരയാക്കിയത്.

സംഭവ സ്ഥലത്തെത്തിയ പ്രസ്ബിറ്റർ പാസ്റ്റർ സാം സ്റ്റീഫൻ്റെ നേതൃത്വത്തിൽ എ.ജി. സെക്ഷൻ ഭാരവാഹികൾ അടിയന്തര സഹായം എത്തിച്ചുകൊണ്ടിരിക്കുന്നു. തീപിടുത്തത്തിന്റെ കാരണം ഇതു വരെ വ്യക്തമായില്ലെങ്കിലും സമീപ കാലത്ത് സംസ്ഥാനത്ത് മീററ്റുൾപ്പെടെ വിവിധയിടങ്ങളിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പല സംശയങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു.


ഇവിടുത്തെ സഭയെയും വിശ്വാസികളെയും ഓർത്ത് പ്രാർത്ഥിക്കുക. ഇവരുടെ പുനരധിവാസത്തിനായി നോർത്തേൺ ഡിസ്റ്റ്ട്രിക്റ്റ് കമ്മറ്റി ശ്രമിച്ചുകൊണ്ടിരിക്കുന്നു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0