രാജ്യത്ത് എംപോക്‌സ് സ്ഥിരീകരിച്ചു; നിരീക്ഷണത്തിലായിരുന്ന യുവാവില്‍ വൈറസ് ബാധയെന്ന് കണ്ടെത്തല്‍

Sep 10, 2024 - 08:50
 0

ഡല്‍ഹിയില്‍ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലിരുന്ന യുവാവിന് എംപോക്‌സ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും ഇന്ത്യയിലെത്തിയ യുവാവിനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ യുവാവിനെ ഐസോലേറ്റ് ചെയ്തിരുന്നു. എന്നാല്‍ നേരത്തെ രാജ്യത്ത് എംപോക്‌സ് നിലവില്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവന ഇറക്കിയിരുന്നു.

പിന്നാലെ പ്രസ്താവന തിരുത്തിക്കൊണ്ടാണ് ആരോഗ്യ മന്ത്രാലയം യുവാവിന് എംപോക്‌സ് സ്ഥിരീകരിച്ചത്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ ക്ലേ 2 എംപോക്സ് ആണ് ചികിത്സയിലുള്ള യുവാവിന് സ്ഥിരീകരിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട കേസാണെന്നും യാത്ര സംബന്ധമായാണ് രോഗിക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥയില്‍ ഉള്‍പ്പെടുന്ന എംപോക്സ് ബാധയല്ല യുവാവിന് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. യുവാവ് നിലവില്‍ ഐസൊലേഷനിലാണ്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0