ബന്ദിപ്പോറയിൽ ഏറ്റുമുട്ടൽ; ലഷ്‌കർ ഇ തയ്ബ കമാൻഡറെ വധിച്ചതായി റിപ്പോർട്ട്

Apr 25, 2025 - 12:19
 0

ജമ്മു കശ്മീരിലെ ബന്ദിപോറയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുട്ടലിൽ ലഷ്‌കർ ഇ തയ്ബ കമാൻഡറെ വധിച്ചതായി റിപ്പോർട്ട്. അൽത്താഫ് ലല്ലിയെന്ന ഭീകരൻ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

ജില്ലയിലെ കുൽനാർ ബാസിപ്പോര പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്നാണ് സുരക്ഷാ സേന തിരച്ചിൽ നടത്തിയത്. സ്ഥലത്ത് തമ്പടിച്ചിരുന്ന ഭീകരർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തതിനെ തുടർന്ന് തിരച്ചിൽ ഏറ്റുമുട്ടലായി മാറുകയായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0