ഛത്തീസ്‌ഗഡിൽ കാർ വയലിലേക്ക്  മറിഞ്ഞ് അപകടം : ഇവാ. ഐസക് ജേക്കബും സഹോദരങ്ങളും അത്ഭുതകരമായി രക്ഷപെട്ടു

Eva Isaac Jacob and his brothers were miraculously saved from the car accident In Chhattisgarh

Nov 7, 2023 - 21:20
Nov 7, 2023 - 21:21
 0

ഛത്തീസ്‌ഗഡ്  ന്യൂ ഇന്ത്യ ദൈവ സഭയിലെ സുവിശേഷകനായ ഇവാ. ഐസക്ക് ജേക്കബും സഭയിലെ സഹോദരങ്ങളും സഞ്ചരിച്ചിരുന്ന കാറിന്റെ മുൻ വശത്തെ ടയർ പൊട്ടി നിയന്ത്രണം വിട്ട് 4 അടി താഴ്ചയുള്ള ഗോതമ്പ് വയലിലേക്ക് തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്നവർക്ക് ആർക്കും ഒരു പോറൽ പോലും ഏൽക്കാതെ ദൈവം അത്ഭുതകരമായി വിടുവിച്ചു. ഛത്തീസ്‌ഗഡിലെ ബാലോദ് ജില്ലയിൽ റാജറയിലാണ്  ഇന്ന് ഉച്ചക്ക് അപകടം നടന്നത്. ന്യൂ ഇന്ത്യ ദൈവ സഭയുടെ ഛത്തീസ്‌ഗഡ്, മദ്ധ്യപ്രദേശ്, ജാർഖഡ് ഉൾപ്പെടുന്ന സെന്ററിന്റെ സെന്റർ ശുശ്രുഷകനായ പാസ്റ്റർ ജേക്കബ് ജോസഫിന്റെ മകനാണ് ഇവാ. ഐസക്ക്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0