പാസ്റ്ററെയും ഭാര്യയെയും സുവിശേഷ വിരോധികൾ ക്രൂരമായി മർദിച്ചു

Jan 16, 2023 - 03:45
Jan 16, 2023 - 17:28
 0

അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ റെജി പാപ്പച്ചനെയും ഭാര്യ സിസ്റ്റർ ജോളി റെജിയെയും ജനുവരി 15 ഞാറാഴ്ച്ച ആരാധനലയത്തിൽ കയറി സുവിശേഷ വിരോധികളായ   എട്ടോളം ആളുകൾ  മുഖം മൂടി ധരിച്ചു ഭീകരമായി ആക്രമിച്ച് പരുക്ക് ഏൽപ്പിച്ചു. യാതൊരു പ്രകോപനവുമില്ലാതെ ആരാധനലയത്തിൽ  പ്രവേശിച്ച് ഇവിടെ പ്രാർത്ഥന നടത്തിയോ എന്ന് ചോദിച്ച ശേഷം പാസ്റ്ററെ അടിച്ച് താഴെ ഇട്ട ശേഷം ഓടി രക്ഷപെടുകയുമായിരുന്നു.

പരുക്കേറ്റ  പാസ്റ്ററെ  കാരനാഗപള്ളി താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റാക്കിയിരിക്കുന്നു. പ്രിയ കർത്തൃദാസനെയും, ഭാര്യയെയും, ഇവിടെയുള്ള ദൈവസഭയെയും ഓർത്തും, ആക്രമികളുടെ മാനസാന്തരത്തിനായും, കർത്താവ് അവരോട് ക്ഷമിക്കേണ്ടതിനും, അവർ യേശുക്രിസ്തുവിന്റെ സ്നേഹം അറിയേണ്ടതിനും എല്ലാ പ്രിയ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0