ഏ ജി ക്രൈസ്റ്റ്സ് അംബാസിഡേഴ്സ് ക്യാമ്പിന് ഉജ്വല തുടക്കം

Sep 8, 2022 - 19:04
Sep 8, 2022 - 19:07
 0

റാന്നി – പെരുനാട് കാർമ്മൽ എഞ്ചിനീയറിംഗ് കോളജ് അങ്കണത്തിൽ ആരംഭിച്ച എ.ജി യുവജന വിഭാഗമായ ക്രൈസ്റ്റ്സ് അംബാസിഡേഴ്സ് മലയാളം ഡിസ്ട്രിക്ട് ക്യാമ്പിന് ഉജ്വല തുടക്കം. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ നിന്നായി ആയിരത്തോളം പേർ ക്യാമ്പിൽ പങ്കെടുക്കുന്നു.

ഡിസ്ട്രിക്ട് സി.എ.പ്രസിഡൻ്റ് പാസ്റ്റർ ജോസ് ടി ജോർജിൻ്റെ അദ്ധ്യക്ഷതയിൽ സഭ മദ്ധ്യമേഖലാ ഡയറക്ടർ പാസ്റ്റർ ജെ.സജി ഉദ്ഘാടനം ചെയ്തു. ഡോ.എഞ്ചൽ എൽസ വർഗീസ് ക്ലാസ് നയിച്ചു. ഡോ.ബ്ലസ്സൺ മേമന ആരാധന നയിച്ചു. സി. എ. വൈസ് പ്രസിഡൻ്റ് പാസ്റ്റർ അജീഷ് ക്രിസ്റ്റഫർ വിഷയാവതരണം നടത്തി. സെക്രട്ടറി പാസ്റ്റർ ഷിൻസ് പി.റ്റി സ്വാഗതവും ട്രഷറർ പാസ്റ്റർ രജീഷ് ജെ.എം.നന്ദിയും പറഞ്ഞു. ഗ്രൂപ്പ് ചർചയ്ക്ക് ഡോ. എയ്ഞ്ചൽ എൽ സാ വർഗിസ്,പാസ്റ്റർ.ഷിജു ലാസർ,പാസ്റ്റർ.ഷാജി അടൂർ,ഡോ.സരിത തൊടുപുഴ തുടങ്ങിയവർ നേതൃത്വം നല്കി.

വൈകിട്ട് പൊതുസമ്മേളനത്തിൽ റവ.റോബി ജെ. മാത്യൂ മുഖ്യ പ്രഭാഷണം നടത്തി . സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ സമാപന സന്ദേശം നല്കി.പാസ്റ്റർമാരായ ഷാബു ജോൺ, ജോമോൻ, സി.വി.എബ്രഹാം, റവ.വില്യം തുടങ്ങിയവർ ആശംസാപ്രഭാഷണങ്ങൾ നടത്തി.

വചന പഠനം, ബൈബിൾ പ്രഭാഷണം, ഗ്രൂപ്പ് ചർച്ച, സ്തോത്രാരാധന തുടങ്ങിയവ പ്രഥമ ദിനത്തിലുണ്ടായിരുന്നു.
സി. എ. ഭാരവാഹികളായ ബിനീഷ് ബി.പി, സിജു മാത്യൂ, ജോയൽ മാത്യു തുടങ്ങിയവരും സെക്ഷൻ ഭാരവാഹികളും നേതൃത്വം നല്കി. ക്യാമ്പ് 10 ന് ഉച്ചയ്ക്ക് സമാപിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0