കത്തോലിക്കാ സഭ വിട്ട് വീട്ടില്‍ പെന്തക്കോസ്തു സഭ ആരംഭിച്ച കുടുംബത്തെ നാടു കടത്തി

കത്തോലിക്കാ സഭ വിട്ട് വീട്ടില്‍ പെന്തക്കോസ്തു സഭ ആരംഭിച്ച കുടുംബത്തെ നാടു കടത്തി മയാമി: റോമന്‍ കത്തോലിക്കരുടെം പീഠനത്തെത്തുടര്‍ന്ന് ഒരു കുടുംബം അഭയം തേടിയതു മലനിരയില്‍

Sep 4, 2019 - 12:12
 0
കത്തോലിക്കാ സഭ വിട്ട് വീട്ടില്‍ പെന്തക്കോസ്തു സഭ ആരംഭിച്ച കുടുംബത്തെ നാടു കടത്തി

റോമന്‍ കത്തോലിക്കരുടെം പീഠനത്തെത്തുടര്‍ന്ന് ഒരു കുടുംബം അഭയം തേടിയതു മലനിരയില്‍ ‍.തെക്കന്‍ മെക്സിക്കോയിലെ ചിയാപാസ് സംസ്ഥാനത്ത് സാന്‍ആന്‍ഡ്രസ് ലാറൈന്‍സര്‍ നഗരത്തലെ താജലോവിജോയയിലെ ഒരു വിശ്വാസി കുടുംബത്തിനാണ് ഈ പ്രതികൂലം. മിഗുവേല്‍ പെരെസ് ഡയസ് എന്ന വിശ്വാസി നാലു വര്‍ഷം മുമ്പ് റോമന്‍ കത്തോലിക്കാ സഭയില്‍നിന്നും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കാനായി സമര്‍പ്പിക്കപ്പെട്ടു.

സ്നാനമേറ്റതിനു ശേഷം സ്വന്തം വീട്ടില്‍ത്തന്നെ അസ്സംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ചിന്റെ ഒരു സഭാ ആരാധന ആരംഭിച്ചു. പാസ്റ്റര്‍ ചോജ് ആണ് സഭാ ശുശ്രൂഷകന്‍ ‍. ഈ ചെറിയ സഭയില്‍ സമീപവാസികളില്‍ ചിലരും കൂടി കടന്നുവരുവാന്‍ തുടങ്ങി. ഈ ദൈവസഭയിലെ ആരാധനയും പ്രവര്‍ത്തനങ്ങളും മൂലം നാട്ടില്‍ കര്‍ത്താവ് ചില അത്ഭുത പ്രവര്‍ത്തികള്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ എതിര്‍പ്പുകളും ഉണ്ടായി.

ഉറച്ച കത്തോലിക്കാ വിശ്വാസികള്‍ താമസിക്കുന്ന നാട്ടില്‍ പരസ്യ സത്യാരാധനകള്‍ എങ്ങനെയും നിര്‍ത്തുവാന്‍ എതിരാളികള്‍ ശ്രമിച്ചു. ഉഇത് പരാജയപ്പെട്ടപ്പോള്‍ വീട്ടിലെ വൈദ്യുതിയും ജല വിതരണ പൈപ്പും കട്ടു ചെയ്തു. തുടര്‍ന്നു ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ മിഗുവേലും ഭാര്യയും തന്റെ 87 വയസ്സുള്ള പിതാവും 8 മക്കളും കൂടി സ്വന്തം വീട് ഉപേക്ഷിച്ച് സമീപ മലനിരകളില്‍ അഭയം തേടി.

ഈ സാധു കുടുംബം കഴിഞ്ഞ മെയ്മാസം മുതല്‍ മലനിരകളില്‍ മഞ്ഞും വെയിലും മഴയുമൊക്കെ നേരിട്ട് ജീവതത്തോടു പൊരുതിക്കഴിയുകയാണ്. നന്നായി ആഹാരത്തിനുപോലും വകയില്ലാതെ ദുരിത ജീവിതം നയിക്കുന്നു. ഇത് ഒരു മിഗുവേലിന്റെ ഒറ്റപ്പെട്ട സംഭവമല്ല.

ആയിരക്കണക്കിനു വിശ്വാസികളാണ് കത്തോലിക്കാ മതം വിട്ടു ഇത്തരത്തില്‍ പീഢനങ്ങളെ അതിജീവിക്കുന്നത്. നൂറുകണക്കിനു പാസ്റ്റര്‍മാരെയും സുവിശേഷകരെയും ആക്രമിച്ചിട്ടുണ്ട്.

റോമന്‍കത്തോലിക്കാ വിശ്വാസികള്‍ ഭൂരിപക്ഷമുള്ള മെക്സിക്കോയില്‍ അധികാരവൃന്തത്തിലും കത്തോലിക്കാ സ്വാധീനമുണ്ട്. പ്രൊട്ടസ്റ്റന്റുകാരെയും പെന്തക്കോസ്തുകാരെയും രാജ്യദ്രോഹികള്‍ എന്നാരോപിച്ച് പീഢിപ്പിക്കുകയാണ് പതിവ്. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക