ഐ.പി.സി കേരളാ സംസ്ഥാന ഇവാഞ്ചലിസം ബോർഡിന്റെ പ്രവർത്തന ഉദ്ഘാടനം നവംബർ 29 ന്

IPC Kerala State Evangelism Board ministry Inauguration on 29th November

Nov 23, 2022 - 19:29
Nov 25, 2022 - 19:37
 0

ഐ പി സി കേരളാ സംസ്ഥാന ഇവാഞ്ചലിസം ബോർഡിന്റെ പ്രവർത്തന ഉദ്ഘാടനം നവംബർ 29 ചൊവ്വാഴ്ച രാവിലെ 10മണിക്ക്, കുമ്പനാട് ഹെബ്രോൻ സഭാ ഹാളിൽ വെച്ച് നടത്തപ്പെടും. ഐപിസി കേരളാ സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ കെ സി തോമസ് ഉദ്ഘാടനം നിർവഹിക്കും. കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ സന്ദേശം നൽകും.ഇവാഞ്ചലിസം ബോർഡ്‌ ചെയർമാൻ പാസ്റ്റർ സജി കാനം അധ്യക്ഷത വഹിക്കും.ഐപിസി കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ്സ് പാസ്‌റ്റർമാരായ എബ്രഹാം ജോർജ്, രാജു ആനിക്കാട് എന്നിവരും , പി എം ഫിലിപ്പ്, ജെയിംസ് ജോർജ് എന്നിവരും പങ്കെടുക്കും.ഇവാഞ്ചലിസം ബോർഡ്‌ ഭാരവാഹികളായ വൈസ് ചെയർമാൻ പാസ്റ്റർ എം എ തോമസ്, സെക്രട്ടറി ഗ്ലാഡ്സൻ ജേക്കബ്,ജോയിന്റ് സെക്രട്ടറി ടോം തോമസ്, ട്രെഷറർ ബോബി തോമസ് , സ്റ്റേറ്റ് കോർഡിനേറ്റർ സുവിശേഷകൻ രതീഷ് ഏലപ്പാറ എന്നിവർ നേതൃത്വം കൊടുക്കും

2022-25 കാലയളവിൽ കേരളത്തിലെ ഓരോ മുക്കിലും മൂലയിലും സുവിശേഷം എത്തിക്കുക എന്ന പരമ പ്രധാനമായ ലക്ഷ്യത്തോടെയാണ് പുതിയ ഭരണാസമിതിയുടെ പ്രവർത്തനം ആരംഭിക്കുന്നത്. അതിനായി കേരളത്തിലെ പതിനാലു ജില്ലകളിൽ നിന്നായി സുവിശേഷ വേലയിൽ തല്പരരായ കോർഡിനേറ്റർമാരെയും തിരഞ്ഞെടുത്തു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0