ഐപിസി കേരള സ്റ്റേറ്റ് മിഷൻ ബോർഡിന്റെ പ്രവർത്തന ഉത്ഘാടനം നടന്നു | IPC Kerala State Mission Board

Nov 17, 2022 - 15:50
 0

ഐ.പി.സി കേരള സ്റ്റേറ്റ് മിഷൻ ബോർഡിന്റെ 2022-2025പ്രവർത്തന ഉത്ഘാടനം 15/11/2022 ചൊവ്വാഴ്ച കുമ്പനാട് കൗൺസിൽ ഹാളിൽ വച്ചു നടന്നു. കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ ഈ മീറ്റിംഗിൽ കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് ഉത്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് മിഷൻ ബോർഡ് ട്രഷറർ വിൻസെന്റ് തോമസ് – പാസ്റ്റർ ബേബി ജേക്കബ്, പാസ്റ്റർ ബേബി വർഗീസ് എന്നിവരിൽ നിന്ന് ആദ്യ സംഭാവനകൾ സ്വീകരിച്ചു.

കേരള സ്റ്റേറ്റ് എക്‌സികുട്ടിവ് ആശംസകൾ അറിയിച്ചു. കേരള മിഷൻ ബോർഡ് ചെയർമാൻ പാസ്റ്റർ സണ്ണി എബ്രഹാം കൃതജ്ഞത അറിയിച്ചു. മിഷൻ ബോർഡ് എക്സിക്കുട്ടിവ്സ് ആയിരിക്കുന്ന ചെയർമാൻ പാസ്റ്റർ സണ്ണി എബ്രഹാം, വൈസ് ചെയർമാൻ പാസ്റ്റർ റ്റിജു ചാക്കോ, സെക്രട്ടറി സണ്ണി എബ്രഹാം പിറവം, ജോയിന്റ് സെക്രട്ടറി റോയ് ആന്റണി, ട്രഷറർ വിൻസെന്റ് തോമസ്, എക്സിക്കുട്ടിവ് അംഗം പാസ്റ്റർ ബേബി ജേക്കബ് എന്നിവർ നേതൃത്വം നൽകുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0