ഐ.പി.സി. മല്ലപ്പള്ളി സെന്റർ 65-ാമത് സെൻ്റർ കൺവൻഷൻ ജനു 4 മുതൽ

IPC Mallayappaly Centre 65th Convention from 4th January 2023

Jan 2, 2023 - 23:28
 0

ഐ.പി.സി. മല്ലപ്പള്ളി സെന്റർ അറുപത്തിയഞ്ചാമത്‌ വാർഷിക കൺവൻഷൻ ജനുവരി 4 ബുധൻ മുതൽ 8 ഞായർ വരെ മല്ലപ്പള്ളി സീയോൻപുരം ഗ്രൗണ്ടിൽ നടക്കും. 4 ബുധൻ വൈകിട്ട്‌ 5:30 നു ഉദ്ഘാടന സമ്മേളനം ആരംഭിക്കും. ഐ. പി. സി. മല്ലപ്പള്ളി സെന്റർ പ്രസിഡന്റ്‌ പാസ്റ്റർ കെ. വി. ചാക്കോ ഉദ്ഘാടനം ചെയ്യും. സെന്റർ വൈസ്‌ പ്രസിഡന്റ്‌ പാസ്റ്റർ വർഗ്ഗീസ്‌ കുര്യൻ അധ്യക്ഷത വഹിക്കും. എ ജി. മലയാളം ഡിസ്ട്രിക്ട്‌ സൂപ്രണ്ട്‌ പാസ്റ്റർ ടി. ജെ. ശാമുവേൽ പ്രസംഗിക്കും.

5,6,7 തീയതികളിൽ വൈകുന്നേരം 6:30നു ആരംഭിക്കുന്ന പൊതുയോഗങ്ങളിൽ പാസ്റ്റർമാരായ എബി പീറ്റർ (കോട്ടയം), സണ്ണി കുര്യൻ (വാളകം), എബി ഏബ്രഹാം (പത്തനാപുരം) എന്നിവർ പ്രസംഗിക്കും. പാസ്റ്റർ പ്രസാദ്‌ വെണ്ണിക്കുളം നേതൃത്വം നൽകുന്ന ഡേവിഡ്സ്‌ ഹാർപ്പ്‌ ഗാനങ്ങൾ ആലപിക്കും.

8 ഞായർ രാവിലെ 8:30 മുതൽ മല്ലപ്പള്ളി സെന്ററിലെ സഭകളുടെ സംയുക്ത ആരാധന നടക്കും കർത്തൃമേശയും ഉണ്ടായിരിക്കും. പാസ്റ്റർ കെ. വി.  ചാക്കോ   നേതൃത്വം നൽകും. പാസ്റ്റർ കെ. സി ശാമുവേൽ പ്രസംഗിക്കും.

5 വ്യാഴം രാവിലെ 10 നു ശുശ്രൂഷക സമ്മേളനവും 6 വെള്ളി പകൽ 10 മുതൽ സോദരി സമാജം വാർഷികവും നടക്കും. സിസ്റ്റർ മറിയാമ്മ സ്റ്റീഫൻ സന്ദേശം നൽകും. 7 ശനി പകൽ 10 മുതൽ മാസയോഗവും നടക്കും. 

സെക്രട്ടറി പാസ്റ്റർ ഏബ്രഹാം ഫിലിപ്പ്‌, ജോയിന്റ്‌ സെക്രട്ടറി സാം എൻ ഏബ്രഹാം, ട്രഷറാർ സി. ജെ. ഫിലിപ്പ്‌, എന്നിവരുടെയും കൺവൻഷൻ കമ്മറ്റികളുടെയും നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടന്നു വരുന്നു. പാസ്റ്റർ നൈജു പി. നൈനാൻ, ജിജോ ജോർജ്ജ്‌ എന്നിവരുടെ നേതൃത്വത്തിൽ  ഡിസ്ട്രിക്ട്‌ പി വൈ പി എ ടീം പബ്ലിസിറ്റി & മീഡിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു..

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0