ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ ഈസ്റ്റേൺ റിജിയൻ ജനറൽ കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുത്തു

ഇന്ത്യക്ക് പുറത്തുള്ള ഐ‌പി‌സിയുടെ ഏറ്റവും വലിയ റീജിയനുകളിൽ ഒന്നായ ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ ഈസ്റ്റേൺ റിജിയനിൽ നിന്നുമുള്ള ഇന്ത്യാ പെന്തക്കോസ്ത്

Sep 5, 2019 - 07:59
 0
ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍  ഈസ്റ്റേൺ റിജിയൻ  ജനറൽ കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുത്തു

ഇന്ത്യക്ക് പുറത്തുള്ള ഐ‌പി‌സിയുടെ ഏറ്റവും വലിയ റീജിയനുകളിൽ ഒന്നായ ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ ഈസ്റ്റേൺ റിജിയനിൽ നിന്നുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ജനറൽ കൗൺസിൽ അംഗങ്ങളായി പാസ്റ്റർ ജോസഫ് വില്യംസ്, ബ്രദർ സാം തോമസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റര്‍മാടെ വിഭാഗത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ജോസഫ് വില്യംസ് ഐപിസി റോക്ക്‌ലാന്റ് അസംബ്ലിയുടെ സീനിയർ പാസ്റ്ററും റീജിയൻ പ്രസിഡന്റുമാണ്. തുടർച്ചയായ പന്ത്രണ്ടു വർഷക്കാലം റീജിയൻ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ആദ്യത്തെ റീജിയൻ പി.വൈ.പി.എ പ്രസിഡന്റും 15- മത് ഐപിസി ഫാമിലി കോൺഫറൻസിന്റെ ചെയർമാനുമായിരുന്നു പാസ്റ്റർ ജോസഫ് വില്യംസ്. നിലവിലുള്ള ജനറൽ കൗൺസിലിലെ അംഗവുമാണ്

What's Your Reaction?

like

dislike

love

funny

angry

sad

wow