ഐ.പി.സി നോർത്തേൺ റീജിയൺ 53മത് ജനറൽ കൺവൻഷന് അനുഗ്രഹീത സമാപ്തി

Oct 17, 2022 - 04:37
Oct 17, 2022 - 20:41
 0

ഐ.പി.സി. നോർത്തേൺ റീജിയൺ 53-മത് ജനറൽ കൺവൻഷൻ സമാപിച്ചു. ഇന്ന് രാവിലെ ജണ്ഡേവാലയിലെ അംബേദ്കർ ഭവനിൽ നടന്ന സംയുക്ത ആരാധനയിൽ ആയിരക്കണക്കിന് ആളുകൾ സംബന്ധിച്ചു. ഐ.പി.സി.എൻ.ആർ വൈസ് പ്രസിഡന്റ് പാസ്റ്റർ ശാമുവേൽ തോമസ് അദ്ധ്യക്ഷനായിരുന്നു.

പാസ്റ്റർ റെജി മാത്യു, പാസ്റ്റർ ഡേവിഡ് ലാൽ, പാസ്റ്റർ പി.എം ജോൺ എന്നിവർ പ്രസംഗിച്ചു. “ദൈവത്താൽ ഉപയോഗിക്കപ്പെടേണ്ടതിനു ഈ തലമുറ ദൈവത്തിങ്കലേക്ക് മടങ്ങിവരണമെന്ന്” പാസ്റ്റർ പി.എം.ജോൺ തന്റെ സമാപന സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.  ക്രിസ്തീയ ഗായിക സിസ്റ്റർ പെർസിസ് ജോൺ നേതൃത്വം നൽകിയ സയോൺ സിംഗേഴ്സ് ഗാനശുശ്രൂഷ നിർവ്വഹിച്ചു.

സുദീർഘമായ വർഷങ്ങൾ ഐ.പി.സി.എൻ.ആറിൻ്റെ നേതൃനിരയിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച പാസ്റ്റർ. പി.എം ജോണിനേയും ബ്രദർ ജോണിക്കുട്ടിയേയും സഭ ആദരിച്ചു. ഐ.പി.സി.എൻ.ആർ ജനറൽ പ്രസിഡന്റ് പാസ്റ്റർ ശാമുവേൽ ജോണിന്റെ പ്രാർത്ഥനയോടെ നാല് ദിവസങ്ങൾ നീണ്ടു നിന്ന യോഗങ്ങൾക്ക് സമാപനമായി. പാസ്റ്റർ സാമുവേൽ ജോൺ, പാസ്റ്റർ ലാജി പോൾ, പാസ്റ്റർ സാമുവേൽ തോമസ്, പാസ്റ്റർ തോമസ് ശാമുവേൽ, ബ്രദർ എം ജോണിക്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വിശാലമായ കമ്മിറ്റി കൺവെൻഷന് നേതൃത്വം നല്കി

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0